Kerala

ടെലിമെഡിസിന്‍ നാളെമുതല്‍; കൊറോണ പരിചരണം ആവശ്യമായവരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു, നടപടിക്രമം ഇങ്ങനെ

സംസ്ഥാനത്ത് കൊറോണ പരിചരണം ആവശ്യമായ മുഴുവന്‍ പേരും സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പരിചരണം ആവശ്യമായ മുഴുവന്‍ പേരും സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ടെലിമെഡിസിന്‍ സൗകര്യമടക്കം സജ്ജമാക്കുന്നതിനുള്ള  വിവര ശേഖരണത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചു. രോഗബാധിതരേയും നിരീക്ഷണത്തിലുള്ളവരേയും ശുശ്രൂഷിക്കുന്നവര്‍, എല്ലാ വിഭാഗത്തിലുംപെട്ട ആരോഗ്യപ്രവര്‍ത്തകര്‍, അടുത്തിടെ വിദേശത്തുനിന്നെത്തിയവര്‍, മറ്റ് സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചെത്തിയവര്‍, രോഗസാധ്യതയുള്ളവര്‍ എന്നിവരുടെയെല്ലാം ബൃഹത് ഡാറ്റ അടിയന്തരമായി ശേഖരിക്കുകയാണ്. 

ഇതിനായി സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍  (kerala.gov.in) രജിസ്‌ട്രേഷനുള്ള ലിങ്ക് ലഭ്യമാണ്. https://citizencenter.kerala.gov.in/ എന്നതാണ് ലിങ്ക്. കേരളത്തില്‍ കൊറോണ പരിചരണം ആവശ്യമായ മുഴുവന്‍ പേരും  രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം- സര്‍ക്കാര്‍ അറിയിപ്പില്‍ വ്യക്തമാക്കി. 

സ്റ്റിറോയിഡ് മരുന്നുകള്‍ കഴിക്കുന്നവര്‍ ഉള്‍പ്പെടെ പ്രതിരോധ ശേഷി കുറഞ്ഞവരെയും കൊറോണ ബാധിതരുമായി സമ്പര്‍ക്കം ഉണ്ടായവരെയും കണ്ടെത്തി അടിയന്തര ഘട്ടങ്ങളില്‍ ചികിത്സ ലഭ്യമാക്കാനും ടെലിഫോണിലൂടെ ഡോക്ടര്‍മാരുമായി ബന്ധപ്പെടുത്താനും ഈ രജിസ്‌ട്രേഷന്‍ സഹായകമാകും. സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാരെ ഐ.എം.എയുടെ കൂടി സഹകരണത്തോടെ തിങ്കളാഴ്ച മുതല്‍ ടെലിഫോണില്‍ ലഭ്യമാക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 53 lottery result

പിന്നാക്ക വികസന കോർപ്പറേഷനിൽ ജോലി നേടാം; അസ്സിസ്റ്റന്റ് മാനേജർ തസ്തിക, ബിരുദം യോഗ്യത, അവസാന തീയതി ജൂൺ 3

മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം വൃക്കയ്ക്ക് 'പണി'യാകും, ആരോഗ്യപ്രശ്നങ്ങൾ

ഭംഗിയില്‍ വീഴല്ലേ; ജീവന് പോലും ഭീഷണിയാകും ഈ ചെടികൾ

SCROLL FOR NEXT