Kerala

ട്രാന്‍സ് ജെന്‍ഡര്‍ ക്യൂനിനെ ഇന്നറിയാം;  തട്ടില്‍ക്കയറുന്നത് 16 പേര്‍ 

വ്യക്തിത്വവും ഒപ്പം ട്രാന്‍സ് വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കാനുള്ള ആര്‍ജ്ജവവും കരുത്തും ഒത്തിണങ്ങിയ ഇവരില്‍ ഒരാളായിരിക്കും 2018ലെ ക്യൂന്‍ ഓഫ് ദയ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സമൂഹത്തിന്റെ കൂട്ടായ്മയായ ദ്വയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് കള്‍ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് ട്രാന്‍സ്‌ജെന്‍ഡര്‍ സൗന്ദര്യമത്സരത്തിനായി കൊച്ചി ഒരുങ്ങി.ട്രാന്‍സ്ജെന്‍ഡര്‍ സൗന്ദര്യസങ്കല്‍പ്പത്തിന്റെ പൂര്‍ണതയില്‍ 16 പേരാണ് മത്സരരംഗത്തുള്ളത്. 

മുഖസൗന്ദര്യം മാത്രമല്ല ഇവിടെ മാനദണ്ഡം. വ്യക്തിത്വവും ഒപ്പം ട്രാന്‍സ് വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കാനുള്ള ആര്‍ജ്ജവവും കരുത്തും ഒത്തിണങ്ങിയ ഇവരില്‍ ഒരാളായിരിക്കും 2018ലെ ക്യൂന്‍ ഓഫ് ദയ.മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയില്‍ ഗൂമിങ് നടക്കുന്നുണ്ട്. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഓഡിയേഷനിലൂടെ തെരഞ്ഞടുത്ത 16 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്  മത്സരാര്‍ഥികളായി റാമ്പിലിറങ്ങും. മൂന്നു റൗണ്ടുകളിലായാണ് മത്സരം. വിജയിക്ക് 50,000 രൂപ സമ്മാനമായി നല്‍കും.

സിനിമാതാരങ്ങളായ മമ്മൂട്ടി, വിജയ് സേതുപതി, ജയസൂര്യ, നദിയ മൊയതു, മംമ്ത മോഹന്‍ദാസ്, ഇനിയ, റീമ കല്ലിങ്കല്‍ എന്നിവര്‍ ഷോ കാണാനെത്തും. ഷോയുടെ ഭാഗമായി ചലച്ചിത്രലോകത്തെ പ്രമുഖര്‍ അണിനിരക്കുന്ന നൃത്തസംഗീത നിശയും ഉണ്ടാകും. ആരോഗ്യമന്ത്രി കെകെ ശൈലജയും ചടങ്ങില്‍ സംബന്ധിക്കും
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന