Kerala

ട്രെയിൻ -കെഎസ്ആർടിസി ​ഗതാ​ഗതം സാധാരണ നിലയിലേക്ക് ; ദീർഘദൂര ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചു,  ആലുവയിൽ ഇന്ന് സുരക്ഷാപരിശോധന

തിരുവനന്തപുരം - കോട്ടയം - എണാകുളം പാതയിൽ സ്പെഷൽ, പാസഞ്ചർ, മെമു ട്രെയിനുകൾ ഓടിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പ്രളയക്കെടുതിയെ തുടർന്ന് നിശ്ചലമായ സംസ്ഥാനത്തെ ട്രെയിൻ ​ഗതാ​ഗതം സാധാരണ നിലയിലേക്ക് മടങ്ങുന്നു. തൃശൂർ ഷൊർണൂർ പാതയിൽ രാവിലെ പത്തുമുതൽ ഗതാഗതം പുനസ്ഥാപിക്കും. കോട്ടയംവഴി ട്രെയിന്‍ സര്‍വീസ്  പുനരാരംഭിച്ചു. തിരുവനന്തപുരം - കോട്ടയം - എണാകുളം പാതയിൽ സ്പെഷൽ, പാസഞ്ചർ, മെമു ട്രെയിനുകൾ ഓടിക്കും. ആലപ്പുഴ വഴിയുള്ള എല്ലാ സർവീസുകളും സാധാരണ നിലയിലായി. തിരുവനന്തപുരത്തു നിന്നുള്ള ദീർഘദൂര ട്രെയിനുകൾ നാഗർകോവിൽ മധുരൈ വഴിയായിരിക്കും സർവീസ് നടത്തുക. 

എറണാകുളം-തൃശൂർ പാതയിലെ ഗതാഗത നിയന്ത്രണം വൈകിട്ട് നാലു വരെ നീട്ടി. ഇവിടെ ഇന്ന് ട്രയൽ റൺ നടത്തും. രാത്രിയോടെ ​ഗതാ​ഗതം പൂർവസ്ഥിതിയിലെത്തിക്കാനാകുമെന്നാണ് റെയിൽവേ അധികൃതരുടെ പ്രതീക്ഷ.  ചെന്നൈ മംഗളുരു റൂട്ടിൽ ട്രെയിൻ ഗതാഗതം ഇന്നു സാധാരണ നിലയിലാകും. കൊച്ചി തിരുവനന്തപുരം ഭാഗങ്ങളിലേക്കുള്ള ട്രെയിനുകൾ  കോഴിക്കോടും ഷൊർണൂരും യാത്ര അവസാനിപ്പിക്കും. ആലുവാ പാലത്തിലൂടെ ഗതാഗതം പുനസ്ഥാപിക്കുന്നതിനു മുന്നോടിയായി ഇന്ന് സുരക്ഷാ പരിശോധന നടക്കും. 

മലബാറിൽ പൊതു ഗതാഗത സംവിധാനം പൂർണ തോതിലേക്ക് മാറുന്നു.  മണ്ണുത്തി– ചേര്‍ത്തല ദേശീയപാതയിലും എം.സി.റോഡിലും ഗതാഗതം പുനരാരംഭിച്ചു  . കെഎസ്ആര്‍ടിസി ദീര്‍ഘദൂരസര്‍വീസുകള്‍ ഭാഗികമായി പുനസ്ഥാപിച്ചു..കോഴിക്കോടിനും കാസർകോടിനും ഇടയിൽ  സർവീസ് ഉറപ്പാക്കുന്ന തരത്തിൽ ഷെഡ്യൂളുകൾ ക്രമീകരിച്ചിട്ടുണ്ട്. സ്വകാര്യ ബസുകളും ഇന്നു മുതൽ നിരത്തിൽ ഇറങ്ങും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് രാഷ്ട്രീയ നോട്ടു നിരോധനം'; ഡീലിമിറ്റേഷനെ വിമര്‍ശിച്ച് തരൂര്‍, 'മണ്ഡല പുനര്‍ നിര്‍ണയം നീട്ടിവെക്കണം'

മൊബൈൽ ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം

ഹരിവംശ് നാരായണ്‍ സിങ് വീണ്ടും രാജ്യസഭ ഉപാധ്യക്ഷന്‍; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ചുട്ടുപൊള്ളി കേരളം, വെള്ളം എത്ര കുടിച്ചിട്ടും മതിയാകുന്നില്ല; വേനൽക്കാലത്ത് ഇക്കാര്യങ്ങൾ ഒഴിവാക്കരുത്

'ഇവരുടെ അമ്മായിയമ്മ അല്ലേ കുറച്ചു ദിവസം മുൻപ് മരിച്ചത്'; വിഷു ആഘോഷത്തിന് പിന്നാലെ നവ്യക്കെതിരെ വിമർശനം

SCROLL FOR NEXT