Kerala

ഡിജിറ്റല്‍ തെളിവുകളുമായി കസ്റ്റംസ് ; ശിവശങ്കറെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കോണ്‍സുലേറ്റ് വഴി നല്‍കിയ ഖുര്‍ആന്‍ വിതരണം, ഈന്തപ്പഴ വിതരണം എന്നിവ സംബന്ധിച്ചും ശിവശങ്കറില്‍ നിന്നും വിശദാംശങ്ങള്‍ തേടും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നയതന്ത്ര ബാ?ഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് ആണ് ചോദ്യം ചെയ്യുക. പ്രതികളുടെ പക്കല്‍ നിന്നും ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യുന്നത്.  മൂന്നാം തവണയാണ് ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. 

യുഎഇ കോണ്‍സുലേറ്റ് വഴി നല്‍കിയ ഖുര്‍ആന്‍ വിതരണം, ഈന്തപ്പഴ വിതരണം എന്നിവ സംബന്ധിച്ചും ശിവശങ്കറില്‍ നിന്നും കസ്റ്റംസ് വിശദാംശങ്ങള്‍ തേടും. ഈന്തപ്പഴ വിതരണം സംബന്ധിച്ച് സാമൂഹിക ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ ടി വി അനുപമയെ കഴിഞ്ഞദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. 

ശിവശങ്കറുടെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് കോണ്‍സുലേറ്റ് നല്‍കിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പിന്റെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തതെന്നാണ് അനുപമ മൊഴി നല്‍കിയത്. അനുപമയുടെ മൊഴിയില്‍ കസ്റ്റംസ് ശിവശങ്കറില്‍ നിന്നും വിശദീകരണം തേടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രമേശ്വരം കഫേ സ്ഫോടനത്തിന്റെ 'മാസ്റ്റർ മൈൻഡ്'; ബം​ഗളൂരു സ്വദേശിയായ 'ടെക്കി' ഉൾപ്പെടെ 6 ഇന്ത്യക്കാർ; 23 പേരെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്രം

'ഡോക്ടറാകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല; കഷ്ടപ്പെട്ട് പഠിച്ചാണ് പാസായത്'

'രാവിലെ മുതല്‍ രാത്രി വരെയുള്ള ജോലി'; മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 പേര്‍ രാജിവെച്ചു

ഫ്രാൻസ് ക്വാർട്ടറിൽ, പ്രധാനമന്ത്രിക്ക് വധ ഭീഷണി, ബം​ഗളൂരു 'ടെക്കി' ഉൾപ്പെടെ 6 ഇന്ത്യക്കാർ ഭീകരർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ കരാര്‍; അവകാശം പുതുക്കി നല്‍കി സര്‍ക്കാര്‍