Kerala

ഡിവോഴ്‌സ് നോട്ടീസയച്ച ഭാര്യയെ ജോലിസ്ഥലത്ത് നിന്നും വിളിച്ചിറക്കി കുത്തിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റില്‍

കൊച്ചിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയെ ജോലിസ്ഥലത്ത് നിന്നും വിളിച്ചിറക്കിയാണ് സന്തോഷ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിവാഹബന്ധം വേര്‍പെടുത്തുന്നതിന് നോട്ടീസയച്ച ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റില്‍. ഹരിപ്പാട് സ്വദേശി സന്തോഷ്, സുഹൃത്തുക്കളായ നിസാം, രഞ്ജിത്ത് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവര്‍ക്കെതിരെ വധശ്രമത്തിനും ഗൂഢാലോചനയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്. 

കൊച്ചിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയെ ജോലിസ്ഥലത്ത് നിന്നും വിളിച്ചിറക്കിയാണ് സന്തോഷ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തു.

വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണ് സന്തോഷിനെ യുവതി വിവാഹം ചെയ്തത്. കുറച്ച് നാളായി രണ്ടാളും അകന്ന് കഴിയുകയായിരുന്നു. തുടര്‍ന്നാണ് വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനായി യുവതി നോട്ടീസ് അയച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി