Kerala

ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണടയാണ് വാങ്ങിയത് : പി ശ്രീരാമകൃഷ്ണന്‍

ലാളിത്യത്തെ തിരസ്‌കരിക്കുന്ന ജീവിത ശൈലി ഇതുവരെ സ്വീകരിച്ചിച്ചില്ല. ഇക്കാര്യം എന്നെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാമെന്ന് ശ്രീരാമകൃഷ്ണന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കണ്ണട വിവാദത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തി. ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണടയാണ് വാങ്ങിയത്. നടക്കുമ്പോഴും വായിക്കുമ്പോഴും കണ്ണിന് പ്രശ്‌നമുള്ള കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഡോക്ടറെ കണ്ടത്. 

ഒരു ടേമില്‍ ഒരു കണ്ണട വാങ്ങാനുള്ള അവകാശം എല്ലാ നിയമസഭാ സാമാജികനുമുണ്ട്. കഴിഞ്ഞ ടേമില്‍ താന്‍ കണ്ണട വാങ്ങിയിരുന്നില്ല. ഫ്രെയിമിന് 5000 രൂപയില്‍ കൂടരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ലാളിത്യത്തെ തിരസ്‌കരിക്കുന്ന ജീവിത ശൈലി ഇതുവരെ താന്‍ സ്വീകരിച്ചിച്ചില്ല. ഇക്കാര്യം എന്നെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി