Kerala

തമിഴ്നാട്ടിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു

തൃശൂർ സ്വദേശി സി എൽ റപ്പായി ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ: കോവിഡ് ബാധിച്ച് തമിഴ്നാട്ടിൽ മലയാളി മരിച്ചു. തൃശൂർ സ്വദേശി സി എൽ റപ്പായി ആണ് മരിച്ചത്. 89 വയസ്സായിരുന്നു. ചെന്നൈ കിൽപോക്കിലെ മാനസികാരോഗ്യ കേന്ദ്രം ജീവനക്കാരനായിരുന്നു റപ്പായി.

തമിഴ്‌നാട്ടിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ 31,000 ത്തിലധികം ആളുകൾക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 31,677 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ.

കേരളത്തിൽ ഇന്നലെ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. 87കാരനായ തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയാണ് മരിച്ചത്. ശ്വാസം മുട്ടിലിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ഉടനെയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം പതിനാറായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'