Kerala

തമ്പാനൂര്‍ ഉള്‍പ്പെടെയുള്ള ബസ് ഡിപ്പോകള്‍ അടയ്ക്കും; കോടതികളും അടഞ്ഞുകിടക്കും, പൊലീസ് ആസ്ഥാനം പ്രവര്‍ത്തിക്കും

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരുവനനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടച്ചിടും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരുവനനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടച്ചിടും. പ്രധാന ബസ് ടെര്‍മിനലായ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോ ഉള്‍പ്പെടെയുള്ളവയാണ് അടയ്ക്കുന്നത്. സിറ്റി ,വികാസ്ഭവന്‍, പേരൂര്‍ക്കട ,പാപ്പനംകോട് ഡിപ്പോകള്‍ അടയ്ക്കും.

തമ്പാനൂരിലേക്ക് വരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ ജില്ലയിലെ മറ്റു പ്രധാന കെഎസ്ആര്‍ടിസി സ്റ്റാന്റുകളായ ആറ്റിങ്ങല്‍, കിളിമാനൂര്‍, സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് ഓപ്പറേറ്റ് ചെയ്യാനാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. കോര്‍പ്പറേഷനോട് ചേര്‍ന്നുവരുന്ന കണിയാപുരം, നെടുമ്മങ്ങാട്, വിഴിഞ്ഞം ഡിപ്പോകള്‍ അടയ്്ക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.

അതേസമയം, പൊലീസ് ആസ്ഥാനം തുറന്നുപ്രവര്‍ത്തിക്കും. കോടതികള്‍ അടച്ചിടും. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിടും. ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കും. ഒരു പ്രദേശത്ത് ഒരു കട മാത്രമേ തുറക്കാന്‍ അനുവദിക്കുകയുള്ളു. മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കയ്യില്‍ കരുതണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT