Kerala

തലസ്ഥാനത്ത് സിപിഎം-ബിജെപി സംഘര്‍ഷം

സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.  ശക്തമായ പോലീസ് സന്നാഹത്തെ വിന്യസിക്കാന്‍ ഉന്നത പോലീസ് സംഘം തീരുമാനിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷം. സിപിഎം-ബിജെപി കൗണ്‍സിലര്‍മാരുടെ വീടുകള്‍ക്കു നേരെയും ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിനു നേരെയും ആക്രമണമുണ്ടായി. തിരുവനന്തപുരം മണക്കാടാണ് ഇരു പാര്‍ട്ടികളും ഏറ്റുമുട്ടിയത്.

ഇരു പാര്‍ട്ടികളുടെയും ആക്രമത്തില്‍ വീടുകളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ട്. പതിനഞ്ചോളം വീടുകളാണ് ആക്രമിക്കപ്പെട്ടത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേതടക്കം വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു.  ആക്രമണത്തിന്റെ തുടര്‍ച്ചയെന്നോണം ഇന്ന് പുലര്‍ച്ചെ മരുതുങ്കുഴിയിലുള്ള ബിനീഷ് കോടിയേരിയുടെ വീടിന് നേരെയും ആക്രമണമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ശക്തമായ പോലീസ് സന്നാഹത്തെ വിന്യസിക്കാന്‍ ഉന്നത പോലീസ് സംഘം തീരുമാനിച്ചിട്ടുണ്ട്.

ബിജെപി അക്രമണം ആസൂത്രിതമായി ചെയ്തതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ബഹുജനങ്ങളെ അണിനിരത്തി ബിജെപി അക്രമത്തിനെതിരേ അണിനിരത്തും. സാമാധാനത്തോടെ ജീവിക്കാന്‍ ആര്‍എസ്എസ് അനുവദിക്കണമെന്നും കൊടിയേരി ആവശ്യപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐപി ബിനു, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അക്രമണത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ ഇവരെ തിരിച്ചറിയാമെന്നാണ് ബിജപെ ആരോപിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മതപണ്ഡിതര്‍ തീരുമാനമെടുക്കുന്നതാണ് ഉചിതം';ശബരിമല യുവതി പ്രവേശനത്തില്‍ നിലപാടറിയിച്ച്‌ സര്‍ക്കാര്‍

'ലോകകപ്പ് തോല്‍വിയ്ക്ക് ശിക്ഷ'; പാക് താരങ്ങൾക്ക് 50 ലക്ഷം രൂപ പിഴ?; നിലപാട് വ്യക്തമാക്കി പിസിബി

രുചിയിൽ മാങ്ങയെ തോൽപ്പിക്കും, കോവയ്ക്ക ഉപ്പിലിട്ടാലോ

പരിക്കേറ്റ‌ കുട്ടിക്കുരങ്ങനെ ദത്തെടുത്ത് റാഷ തഡാനി; 'എന്തൊരു തങ്കപ്പെട്ട മനസാണെ'ന്ന് ആരാധകർ

'25 വർഷങ്ങൾക്ക് ശേഷം എൻ്റെ സുഹൃത്ത് ഈ ബഹുമതി തമിഴ്നാടിന് നേടി തന്നിരിക്കുന്നു'; വൈരമുത്തുവിനെ അഭിനന്ദിച്ച് കമൽ ഹാസൻ

SCROLL FOR NEXT