Kerala

താമസം അച്ഛനൊപ്പം; അമ്മയേയും സഹോദരിയേയും കാണാന്‍ അഞ്ചാം ക്ലാസുകാരന്‍ പൊരിവെയിലത്ത് നടന്നത് 10 കിലോമീറ്റര്‍

പൂയപ്പള്ളിയിലെ ഒരു സ്‌കൂളിലെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണ് അമ്മയെ കാണാന്‍ ഭക്ഷണം പോലും കഴിക്കാതെ കിലോമീറ്ററുകളോളം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം; അമ്മയേയും സഹോദരിയേയും കാണാന്‍ സ്‌കൂളില്‍ നിന്ന് ആരും അറിയാതെ ഇറങ്ങിപ്പോയ പത്ത് വയസുകാരന്‍ പൊരിവെയിലത്ത് നടന്നത് പത്ത് കിലോമീറ്റര്‍. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനാല്‍ അച്ഛനൊപ്പമാണ് കുട്ടി താമസിക്കുന്നത്. കൊല്ലം ചാത്തന്നൂരില്‍ ഇന്നലെയാണ് സംഭവമുണ്ടായത്. പൂയപ്പള്ളിയിലെ ഒരു സ്‌കൂളിലെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണ് അമ്മയെ കാണാന്‍ ഭക്ഷണം പോലും കഴിക്കാതെ കിലോമീറ്ററുകളോളം നടന്നത്. 

ദമ്പതികള്‍ വേര്‍പിരിഞ്ഞതോടെ മകള്‍ അമ്മയ്‌ക്കൊപ്പം ചാത്തന്നൂര്‍ കുമ്മല്ലൂരിലും മകന്‍ അച്ഛനൊപ്പം പൂയപ്പള്ളിയിലുമാണു കഴിയുന്നത്. ഇന്നലെ സ്‌കൂളില്‍ കലാപരിപാടികള്‍ ആയിരുന്നു. ഇതിനിടെയാണ് അമ്മയെയും സഹോദരിയെയും കാണാന്‍ ആരോടും പറയാതെ കുട്ടി സ്‌കൂള്‍ വിട്ട് ഇറങ്ങിയത്. ഉച്ചഭക്ഷണം പോലും കുട്ടി കഴിച്ചിരുന്നില്ല. പൊരിവെയിലത്ത് നടന്ന് ക്ഷീണിച്ചപ്പോള്‍ ദാഹം സഹിക്കാനാവാതെ വഴിവക്കിലെ വീട്ടില്‍ നിന്നു വെള്ളം വാങ്ങി കുടിച്ചശേഷം നടത്തം തുടര്‍ന്നു. 

അതിനിടെ കുട്ടിക്ക് വഴിതെറ്റി ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം ചേന്നമത്ത് ക്ഷേത്രത്തിനു സമീപം എത്തി. അപ്പോഴേക്കും സന്ധ്യയായിരുന്നു. ഇവിടെ വെള്ളം കുടിച്ചു ചുറ്റിപ്പറ്റി നില്‍ക്കുന്നതു കണ്ട് നാട്ടുകാര്‍ക്കു സംശയം തോന്നി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഏഴു മണിയോടെ പൊലീസ് എത്തി ചാത്തന്നൂര്‍ സ്‌റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. 

അമ്മ താമസിക്കുന്ന സ്ഥലത്തെക്കുറിച്ചു വ്യക്തമായ വിവരം നല്‍കാന്‍ കുട്ടിക്ക് അറിയില്ലായിരുന്നു. ബാഗ് പരിശോധിച്ചപ്പോള്‍ സ്‌കൂളിനെക്കുറിച്ചുള്ള വിവരം ലഭിച്ചു. ഈ  സമയം ബന്ധുക്കള്‍ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി പൂയപ്പള്ളി സ്‌റ്റേഷനില്‍ എത്തിയിരുന്നു. വിശന്നു വലഞ്ഞ കുട്ടിക്ക് ജ്യൂസ് ഉള്‍പ്പെടെ ആഹാരവും പൊലീസ് വാങ്ങി നല്‍കി. രാത്രി ബന്ധുക്കള്‍ക്കൊപ്പം വിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്