Kerala

താരസംഘടനയ്ക്ക് ചേരുന്ന പേര് അച്ഛന്‍: എംഎം ഹസന്‍

കൊച്ചിയില്‍ നടി ആകമിക്കപ്പെട്ട കേസില്‍ അമ്മ എന്ന ചലച്ചിത്ര സംഘടന എടുത്ത നിലപാടിനെതിരെയാണ് ഹസന്റെ വിമര്‍ശനം.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ചലച്ചിത്ര താരങ്ങളുടെ സംഘടനയ്ക്ക അച്ഛന്‍ എന്ന പേരാണ് ഉചിതമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. കൊച്ചിയില്‍ നടി ആകമിക്കപ്പെട്ട കേസില്‍ അമ്മ എന്ന ചലച്ചിത്ര സംഘടന എടുത്ത നിലപാടിനെതിരെയാണ് ഹസന്റെ വിമര്‍ശനം. നടിയെ ആക്രമിച്ച സംഭവത്തില്‍ ഇത്രയും ഗുരുതര ആരോപണങ്ങള്‍ ഉണ്ടായിട്ടും സംഘടന ചര്‍ച്ച ചെയ്യാതിരുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്ന് ഹസന്‍ കോഴിക്കോട്ട് പറഞ്ഞു. ഈ കേസില്‍ മുഖ്യമന്ത്രിക്കെതിരെയും ഹസന്‍ പ്രതികരിച്ചു.

നടിയെ ആക്രമിച്ച കേസ് വഴിതെറ്റിച്ചതില്‍ ഒന്നാംപ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. കെ.ബി. ഗണേഷ് കുമാറും മുകേഷും ആരെയോ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി പറഞ്ഞ കെ.മുരളീധരന്‍, അന്വേഷണം കാര്യക്ഷമമായാല്‍ സിപിഎം നേതാക്കള്‍ കുടുങ്ങുമെന്നും പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം