Kerala

തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തും; വ്യക്തമാക്കി ഹനുമാന്‍ സേന

ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന സര്‍ക്കാര്‍ നിലപാട് മാറ്റണമെന്നാണ് ഹൈന്ദവ സംഘടനകളുടെ ആവശ്യം

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; ശബരിമല സ്ത്രീ പ്രവേശനത്തിലെ സര്‍ക്കാര്‍ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് ഹനുമാന്‍ സേന. തിങ്കളാഴ്ച ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍ നടത്തുക. ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന സര്‍ക്കാര്‍ നിലപാട് മാറ്റണമെന്നാണ് ഹൈന്ദവ സംഘടനകളുടെ ആവശ്യം. 

ആവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അയ്യപ്പ ധര്‍മസേന ജനറല്‍ ഷെല്ലിരാമന്‍ പുരോഹിത് അറിയിച്ചു. ഹര്‍ത്താലിന് പല ഹിന്ദു സംഘടനകളും അനൗപചാരിക പിന്തുണ അറിയിച്ചു. എന്നാല്‍ ആര്‍എസ് എസ് ഹര്‍ത്താലിനെതിരേ രംഗത്തെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി: പിണറായിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്‍; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ

എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്‌കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്‌സി