Kerala

തിയേറ്ററിനുള്ളില്‍ ബാലികയെ പീഡിപ്പിക്കാന്‍ അവസരം ഒരുക്കിക്കൊടുത്തത് അമ്മ തന്നെയെന്ന് പൊലീസ്

പ്രതിയെ പൊലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് തിയേറ്ററില്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീ പെണ്‍കുട്ടിയുടെ അമ്മയാണെന്ന് സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സിനിമാ തിയേറ്ററില്‍ ബാലിക ലൈംഗിക അതിക്രമത്തിനിരയായത് അമ്മയുടെ അറിവോടെ തന്നെയെന്ന് സ്ഥീരീകരണം. പ്രതിയെ പൊലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് തിയേറ്ററില്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീ പെണ്‍കുട്ടിയുടെ അമ്മയാണെന്ന് സ്ഥിരീകരിച്ചത്. 40 വയസോളം പ്രായം തോന്നുന്ന സ്ത്രീയാണ് ദൃശ്യങ്ങളിലുള്ളത്.
 
തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി എന്നയാള്‍ സിനിമാതിയേറ്ററില്‍ വെച്ച് ബാലികയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു. മലപ്പുറത്തെ തിയേറ്ററില്‍ നടന്ന സംഭവത്തെക്കുറിച്ച് ഏപ്രില്‍ 26ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിനെ അറിയിച്ചിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. സംഭവം ഇന്ന് വലിയ വാര്‍ത്തയായ പശ്ചാത്തലത്തില്‍ പോലീസ് കേസെടുക്കുകയും തുടര്‍ന്ന് പ്രതിയെ അറസ്‌ററ് ചെയ്യുകയുമായിരുന്നു.

മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ അഭിഭാഷകനെ കാണാന്‍ പോകുംവഴിയാണ് പ്രതി മൊയ്തീന്‍കുട്ടി പോലീസ് പിടിയിലായത്. ചോദ്യംചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. 

അതിനിടെ, പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം വൈകിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. സംഭവം മലപ്പുറം ജില്ലാ പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണം. മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പീഡിപ്പിച്ചയാള്‍ക്കും പെണ്‍കുട്ടിയെ തിയറ്ററിലെത്തിച്ച സ്ത്രീക്കുമെതിരെ കേസെടുക്കണമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു. പരാതി കിട്ടിയിട്ടും കേസെടുക്കാതെ, പ്രതിയുടെ സ്വാധീനത്തിനു വഴങ്ങി പൊലീസ് ഉദ്യോഗസ്ഥര്‍ അവരെ സഹായിക്കുകയായിരുന്നെന്നും ഉത്തരവില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

പുതിയ മൺചട്ടി വാങ്ങിയോ? എളുപ്പത്തിൽ മയക്കി എടുക്കാം

മുളപ്പിച്ച ധാന്യങ്ങൾ 'പച്ച'യ്ക്ക് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

SCROLL FOR NEXT