Kerala

വനിതാ ഐപിഎസ് ട്രെയിനിയെ ആക്രമിച്ച് മാലപൊട്ടിക്കാന്‍ ശ്രമിച്ച കേസ്: പ്രതി പിടിയില്‍

വനിതാ ഐപിഎസ് ട്രെയിനിയെ ആക്രമിച്ച് മാലപൊട്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വനിതാ ഐപിഎസ് ട്രെയിനിയെ ആക്രമിച്ച് മാലപൊട്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. വിഴിഞ്ഞം വേങ്ങറ സ്വദേശി സലീമാണ് പിടിയിലായത്. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ശനിയാഴ്ച രാവിലെയാണ് ബൈക്കില്‍ വന്നയാള്‍ തിരുവല്ലം പൊലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒയുടെ ചുമതലയുള്ള ഐശ്വര്യ പ്രശാന്ത് ഡോംഗ്രെയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചത്.

ക്യാമറാ ദൃശ്യത്തില്‍ കറുത്ത ടീ ഷര്‍ട്ടും പാന്റ്‌സുമാണ് ഇയാളുടെ വേഷം. കോവളം ബൈപാസിലെ സര്‍വീസ് റോഡില്‍ പാച്ചല്ലൂര്‍ കൊല്ലന്തറയ്ക്കു സമീപമായിരുന്നു സംഭവം. തിരുവല്ലം ഭാഗത്തു നിന്നു നടന്നു വന്ന എസ്എച്ച്ഒയുടെ പിന്നാലെ ബൈക്കിലെത്തിയാണു മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

'എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്, മാനനഷ്ടത്തിന് കേസ് കൊടുക്കും'; നിയമനടപടിയുമായി രേണു സുധി

ആരോഗ്യത്തിന് മികച്ച ഉപ്പ് ഏതാണ്?

പട്ടികയില്‍ മാറ്റം ഉണ്ടാവില്ല, പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍; സുധാകരന്റെ സ്ഥാനാര്‍ഥിത്വം തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

'റിലീസിന് തലേന്ന് പുലർച്ചെ രണ്ടര വരെ ജോലി, ഞാൻ നിങ്ങളുടെ ഫാൻ'; ആദിത്യ ധറിനെ പ്രശംസിച്ച് കാസ്റ്റിങ് ഡയറക്ടർ

SCROLL FOR NEXT