തിരുവനന്തപുരം: ആറ്റുകാല് പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് ഇന്ന് അവധി. ജില്ലാ കലക്ടര് കെ ഗോപാലകൃഷ്ണനാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.
ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും സര്ക്കാര്, അര്ദ്ധസര്ക്കാര് സ്ഥാപനങ്ങള്ക്കും അവധി ബാധകമാണെന്ന് കളക്ടര് അറിയിച്ചു. കൊറോണ ഭീതിയുടെ പസ്ചാത്തലത്തില് ആരോഗ്യവകുപ്പ് കര്ശന പരിശോധന നടത്താന് തീരുമാനിച്ചിട്ടുണ്ട്.
പൊങ്കാല അടക്കം ഒരു ആഘോഷങ്ങളും ഒഴിവാക്കേണ്ടതില്ല. അത്തരത്തില് ഒരു നിലപാട് സ്വീകരിച്ചാല് അതു അനാവശ്യ പരിഭ്രാന്ത്രി പരത്തുന്നതിന് കാരണമാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു.
രോഗ ലക്ഷണങ്ങള് ഉള്ളവര് പൊങ്കാലയ്ക്ക് എത്തരുതെന്ന് സര്ക്കാര് നിര്ദേശിച്ചിട്ടുണ്ട്. രോഗം പടര്ന്ന രാജ്യങ്ങളില് നിന്ന് എത്തിയവര് വീടുകളില് തന്നെ പൊങ്കാലയിടണമെന്നും നിര്ദേശമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates