Kerala

തിരുവിതാംകൂർ ദേവസ്വം ബോർഡ് : അഡ്വ. പാറവിള  വിജയകുമാർ സിപിഎം സ്ഥാനാർത്ഥി

സിപിഎം പ്രതിനിധിയായിരുന്ന കെ രാഘവന്റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ഒഴിവ് വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അം​ഗത്തിന്റെ ഒഴിവിലേക്ക് അഡ്വ. പാറവിള എൻ വിജയകുമാർ മൽസരിക്കും. ഇടതു സ്ഥാനാർത്ഥിയായാണ് വിജയകുമാർ മൽസരിക്കുക. വിവരാവകാശ കമ്മിഷൻ മുൻ സെക്രട്ടറിയായ വിജയകുമാർ, സിപിഎമ്മിന്റെ പോഷക സംഘടനയായ പട്ടിക ജാതി ക്ഷേമ സമിതിയുടെ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റാണ്. 

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറിയുമായിരുന്നിട്ടുണ്ട് വിജയകുമാർ. സിപിഎം പ്രതിനിധിയായിരുന്ന കെ രാഘവന്റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ഒഴിവ് വന്നത്. പട്ടികജാതി സംവരണ വിഭാഗത്തിലാണ് ഒഴിവ്. 29 -നാണ് തിരഞ്ഞെടുപ്പ്. നിയമസഭയിലെ ഹിന്ദു എം.എൽ.എ.മാരാണ് അംഗത്തെ തിരഞ്ഞെടുക്കേണ്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21