Kerala

തീപാറിയ പോരാട്ടത്തിൽ ആന്റോ ഒന്നാമൻ; ഹാട്രിക്  

3,80,089 വോട്ടുകള്‍ നേടിയാണ് ആന്റോ ആന്റണി വിജയം സ്വന്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മൂന്നുമുന്നണികളും വിജയപ്രതീക്ഷ പുലര്‍ത്തിയ കേരളത്തിലെ അപൂര്‍വം മണ്ഡലങ്ങളിലൊന്നായിരുന്നു പത്തനംതിട്ട. ശബരിമല കലാപം ഏറ്റവുമധികം ചര്‍ച്ചയായ പത്തനംതിട്ട ദേശീയതലത്തിൽ പോലും ശ്രദ്ധനേടിയ മണ്ഡലങ്ങളിലൊന്നായി. 

കേരളത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്നും അതിലൊന്ന് പത്തനംതിട്ടയില്‍ നിന്നായിരിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളെ കാറ്റിൽ പറത്തി മൂന്നാം തവണയും യുഡിഎഫിന്റെ ആന്റോ ആന്റണി പത്തനംതിട്ടയിൽ വിജയം സ്വന്തമാക്കി. വിജയ പ്രതീക്ഷവെച്ച ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

ആറൻമുളയിലെ വിജയം ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ച് പത്തനംതിട്ടയിൽ വീണ ജോര്‍ജ്ജിനെ മത്സരിപ്പിച്ച എല്‍ഡിഎഫിന്‍റെ കണക്കുകൂട്ടലും ലക്ഷ്യം കണ്ടില്ല. ശബരിമല വിഷയം ചർച്ചയാക്കാതെ പത്തനംതിട്ടയിലെ വികസനത്തില്‍ ഊന്നി നടത്തിയ പ്രചാരണം വീണയ്ക്ക് വിജയം സമ്മാനിച്ചില്ല. 

കോൺഗ്രസ് സ്ഥാനാര്‍ത്ഥി ആന്‍റോ ആൻ്റണിയും ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും പല വട്ടം മാറി മറിഞ്ഞ് ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ഒടുവിൽ പത്തനംതിട്ട യുഡുഎഫിനൊപ്പം നിന്നു. ശക്തികേന്ദ്രങ്ങളിലെ വോട്ടെണ്ണിയപ്പോഴൊ‌ക്കെ കെ സുരേന്ദ്രൻ ഒന്നാമതെത്തിയെങ്കിലും ഒരു ഘട്ടത്തിലും ആൻ്റോ ആൻ്റണി മൂന്നാം സ്ഥാനത്തേയ്ക്ക് താഴ്ന്നില്ല. 

3,80,089 വോട്ടുകള്‍ നേടിയാണ് ആന്റോ ആന്റണി വിജയം സ്വന്തമാക്കിയത്. 3,35,476 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്ജിന് നേടാനായത്. 2,95,627 വോട്ടുകള്‍ മാത്രമാണ് സുരേന്ദ്രന്‍ നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT