തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ മേഖലകളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധത്തിനായി പ്രത്യേക ആരോഗ്യ കർമ പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാതല തീരദേശ ഹെൽത്ത് ബോർഡുകൾ രൂപവത്കരിക്കാൻ നിർദേശമുണ്ട്.
ജില്ലാ കലക്ടർ അധ്യക്ഷനായ സമിതി രോഗ നിയന്ത്രണ നടപടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങൾ തീരദേശ ആരോഗ്യ കർമസേന രൂപീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനുമാണ് നിർദേശം. ഇതു സംബന്ധിച്ച ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കി.
ജില്ലാതല ആരോഗ്യ ബോർഡിൽ ജില്ലാ കലക്ടർ അധ്യക്ഷനായിരിക്കും. ജില്ലയിലെ ജന പ്രതിനിധികളും പഞ്ചായത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സമിതിയിൽ അംഗങ്ങളായിരിക്കും. അവരായിരിക്കും പ്രതിരോധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക.
തീരദേശ മേഖലയിൽ കോവിഡ് പരിശോധന ചികിത്സയും കൂടുതലായി നടത്തുകയാണ് കർമ പദ്ധതിയുടെ ലക്ഷ്യം. അതത് തീരദേശ മേഖലകളിലെ അവസ്ഥയനുസരിച്ച് പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യാനും നിർദേശമുണ്ട്. കൂടാതെ, കൂടുതൽ ചികിത്സാ സൗകര്യങ്ങളും റിവേഴ്‌സ് ക്വാറന്റൈൻ അടക്കമുള്ള സൗകര്യങ്ങളും ഒരുക്കുന്നതും സമിതിയുടെ ചുമതലയായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates