Kerala

തൃപ്തി ദേശായി കോണ്‍ഗ്രസുകാരി ; പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് മല്‍സരിച്ചിരുന്നുവെന്ന് ബിജെപി

ആക്ടിവിസ്റ്റ് തൃപ്തി ദേശായി കോണ്‍ഗ്രസുകാരിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഡേഗ് തൃപ്തി ദേശായി ഏതുപാര്‍ട്ടിക്കാരിയാണെന്നതിനെ ചൊല്ലിയുള്ള വാക് പോരും മുറുകുകയാണ്. തൃപ്തി ദേശായി സംഘപരിവാറുകാരിയാണെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. തൃപ്തി ആര്‍എസ്എസുകാരിയാണെന്ന സൂചന നല്‍കുന്ന പരാമര്‍ശം മന്ത്രി കടകംപള്ളി സുരേന്ദ്രനും നടത്തിയിരുന്നു. 

എന്നാല്‍ തൃപ്തി ദേശായി സംഘപരിവാറുകാരിയല്ലെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപിയുടെ ഐടി സെല്‍ മേധാവി. തൃപ്തി ദേശായി കോണ്‍ഗ്രസുകാരിയാണെന്നാണ് ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞത്. ട്വിറ്ററിലൂടെയാണ് അമിത് മാളവ്യ ഇക്കാര്യം വ്യക്തമാക്കിയത്. 

ആക്ടിവിസ്റ്റ് തൃപ്തി ദേശായി കോണ്‍ഗ്രസുകാരിയാണ്. 2012 ഫെബ്രുവരിയില്‍ പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തൃപ്തി കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചിരുന്നു. 38 ആം വാര്‍ഡ് ( ബാലാജി നഗര്‍) ലാണ് തൃപ്തി മല്‍സരിച്ചത്. എന്നാല്‍ വിജയിച്ചിരുന്നില്ലെന്നും അമിത് മാളവ്യ ട്വീറ്റില്‍ വ്യക്തമാക്കി.

ഇന്നലെ സര്‍വകക്ഷിയോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തിനിടെ, തൃപ്തി ദേശായിക്കുറിച്ചുള്ള ചോദ്യത്തിന് അവരാരാണ് എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. അവര്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുണ്ടോ ?, നിങ്ങള്‍ അന്വേഷിച്ചോയെന്നും മാധ്യമങ്ങളോട് മുഖ്യമന്ത്രി ചോദിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21