Kerala

തൃശൂരില്‍ എംപി വിന്‍സെന്റ്, കോഴിക്കോട് യു രാജീവന്‍; ഡിസിസി പ്രസിഡന്റുമാരായി

തൃശൂര്‍ ഡിസിസി പ്രസിഡന്റായി എംപി വിന്‍സെന്റിനെയും കോഴിക്കോട് ഡിസിസി പ്രസിഡന്റായി യു രാജീവനെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തൃശൂര്‍ ഡിസിസി പ്രസിഡന്റായി എംപി വിന്‍സെന്റിനെയും കോഴിക്കോട് ഡിസിസി പ്രസിഡന്റായി യു രാജീവനെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ചു. സംഘടനാ ചുമതലയുള്ള കെസി വേണുഗോപാലാണ് നിയമനം അറിയിച്ചത്.

തൃശൂര്‍ ഡിസിസി അധ്യക്ഷനായിരുന്ന ടിഎന്‍ പ്രതാപന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലും കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ ടി സിദ്ദിഖ് കെപിസിസി വൈസ് പ്രസിഡന്റ് ആയ സാഹചര്യത്തിലുമാണ് പുതിയ നിയമനം. ഒല്ലൂര്‍ മുന്‍ എംഎല്‍എയാണ് എം.പി വിന്‍സെന്റ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.ഒന്നരവര്‍ഷത്തിന് ശേഷമാണ് തൃശൂര്‍ ജില്ല കോണ്‍ഗ്രസ് കമ്മറ്റിക്ക് അധ്യക്ഷനെ ലഭിക്കുന്നത്. 

കൊയിലാണ്ടി സ്വദേശിയായ യു രാജീവന്‍. നിലവിലെ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റാണ്. കൊയിലാണ്ടി നഗരസഭാ കൗണ്‍സിലിലെ പ്രതിപക്ഷനേതാവ് കൂടിയാണ്.മൂന്നുതവണ വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT