Kerala

തൃശൂരില്‍ മാത്രമല്ല കോഴിക്കോട്ടുകാര്‍ക്കും ഉറക്കമില്ലാതായി; ലോക്ക്ഡൗണിനിടെ രാത്രിയില്‍ അജ്ഞാതജീവി; വാതില്‍ തുറക്കുമ്പോള്‍ ഓടിമറയും

ലോക്ക്ഡൗണില്‍ രാത്രി കാവലിരിക്കാന്‍ നാട്ടുകാര്‍ക്കു പറ്റുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട്പന്നിയങ്കര മേഖലയിലെ പലയിടങ്ങളിലും രാത്രി അജ്ഞാതരൂപത്തെ കണ്ടതായി നാട്ടുകാര്‍. പന്നിയങ്കര, പയ്യാനക്കല്‍, കണ്ണഞ്ചേരി, മാത്തോട്ടം എന്നിവിടങ്ങളിലാണ് ഒരാഴ്ചയായി രാത്രി അജ്ഞാതരൂപത്തെ കണ്ടത്. ജനലുകളിലും അടുക്കളവാതിലിലും മുട്ടും. വാതില്‍ തുറക്കുമ്പോള്‍ ഓടിമറയും.

വീടുകള്‍ക്കു നേരെ കല്ലും വടികളും എറിയും. ഒരേ സമയം പലയിടങ്ങളിലും കണ്ടതിനാല്‍ ഒന്നിലേറെപ്പേരുണ്ടെന്നു കരുതുന്നു. എന്നാല്‍ എവിടെയും മോഷണശ്രമം നടന്നിട്ടില്ല. ലോക്ക്ഡൗണില്‍ രാത്രി കാവലിരിക്കാന്‍ നാട്ടുകാര്‍ക്കു പറ്റുന്നില്ല. കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തില്‍ 2 യുവാക്കളെ നാട്ടുകാര്‍ പിടികൂടിയെങ്കിലും സംഭവവുമായി ബന്ധമില്ലെന്നു മനസ്സിലാക്കി വിട്ടയച്ചു.

കഴിഞ്ഞദിവസം കുന്നംകുളം മേഖലയിലും അജ്ഞാതജീവിയെ കണ്ടതായി പ്രചാരണമുണ്ടായിരുന്നു. കുന്നംകുളം മേഖലയിലെ കരിക്കാട്, ഭട്ടിമുറി, പോര്‍ക്കുളം, തിരുത്തിക്കാട്, പഴഞ്ഞി, ചിറയ്ക്കല്‍, ജറുസലം തുടങ്ങിയ മേഖലകളിലാണ് അജ്ഞാതരൂപിയെക്കുറിച്ചുള്ള പ്രചാരണം കൊണ്ടുപിടിച്ചു നടക്കുന്നത്. അസാമാന്യ വലുപ്പമുള്ള അജ്ഞാതനായ ഒരാള്‍ വീടുകള്‍ക്കു മുകളിലും മരങ്ങള്‍ക്കും മുകളിലും കാണപ്പെടുകയും  അഭ്യാസിയെപ്പോലെ അപ്രത്യക്ഷനാവുകയും ചെയ്യുന്നുവെന്നാണ് പ്രധാന പ്രചാരണം. ഒരേസമയം ഇയാളെ പലയിടത്തായി കണ്ടെന്നും പ്രചരിക്കുന്നു. ഒരുകൂട്ടം കള്ളന്മാരാണ് ഇവരെന്നും പ്രചരിക്കുന്നുണ്ട്.

കെട്ടുകഥയാണിതെന്ന വാദവും സജീവമായി നടക്കുന്നുണ്ടെങ്കിലും അജ്ഞാതനെ പിടികൂടാന്‍ ലോക്ക്ഡൗണ്‍ പോലും വകവയ്ക്കാതെ രാത്രിയില്‍ വീടുവിട്ടിറങ്ങുകയാണ് ജനം. ടോര്‍ച്ചും വടിയുമായാണ് തിരച്ചില്‍. വീടുകളില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ ചിലര്‍ പോലും കള്ളനെ തിരയാന്‍ ഇറങ്ങിനടന്നതായി ആരോഗ്യവകുപ്പിനു വിവരം ലഭിച്ചു. പുലരുംവരെ അന്വേഷിച്ചു ജനം നിരാശരായി മടങ്ങുകയാണെങ്കിലും തിരച്ചില്‍ സംഘത്തില്‍പ്പെട്ടവരുടെ എണ്ണത്തില്‍ കുറവില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

'കള്ളൻ' നാട്ടിലെ 'മാന്യൻ'; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

SCROLL FOR NEXT