തൃശൂര്‍: തൃശൂര്‍ കോർപ്പറേഷൻ മേയറായി സിപിഐയിലെ അജിത വിജയനെ തെരഞ്ഞെടുത്തു. സിപിഎമ്മിലെ അജിത ജയരാജൻ രാജിവെച്ച ഒഴിവിലാണ് അജിത വിജയനെ തെരഞ്ഞെടുത്തത്. എൽഡിഎഫിലെ ധാരണ പ്രകാരമാണ് മേയർ സ്ഥാനത്തിലെ മാറ്റം. മേയർ പദവി മൂന്നു വർഷം സിപിഎമ്മിനും ശേഷിക്കുന്ന രണ്ട് വർഷം സിപിഐക്കും എന്നായിരുന്നു ധാരണ.
സിപിഐ മഹിളാ നേതാവായ അജിത വിജയൻ കണിമംഗലം ഡിവിഷനെയാണ് പ്രതിനിധീകരിക്കുന്നത്. രണ്ടാം തവണയാണ് അജിത വിജയന്‍ കൗണ്‍സിലില്‍ എത്തുന്നത്. നഗര വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐ ഒല്ലൂര്‍ മണ്ഡലം കമ്മിറ്റി അംഗവും കേരള മഹിളാ സംഘം ജില്ലാ നേതാവുമാണ്.
മൂന്നുവർഷത്തെ സേവനത്തിന് ശേഷമാണ് മേയറായിരുന്ന അജിത ജയരാജന്‍ നവംബർ 18 ന് രാജിവെച്ചത്. ആരോഗ്യ മേഖലയില്‍ സേവനമനുഷ്ഠിച്ചിരുന്ന അജിത ജയരാജന്‍ യാദൃച്ഛികമായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊക്കാലെ ഡിവിഷനില്‍ നിന്ന് മത്സരിച്ച് കൗണ്‍സിലിലെത്തിയത്. സിപിഎം മേയര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതോടെ അപ്രതീക്ഷിതമായി മേയര്‍ സ്ഥാനത്തേക്ക്
നിയോഗിക്കപ്പെടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates