Kerala

തെങ്ങിനും ജീപ്പിനും ഇടയിൽ തല കുടുങ്ങി, പതിനാറു വയസ്സുകാരന് ദാരുണാന്ത്യം 

ജീപ്പ് നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുളുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തെങ്ങിനും ജീപ്പിനും ഇടയിൽ തല കുടുങ്ങി പതിനാറു വയസ്സുകാരൻ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശികളായ പാറക്കൽ ഹസൻക്കുട്ടി-സാബിറ ദമ്പതികളുടെ മകൻ ഷിബിലിയാണ് മരിച്ചത്. ഊരകം മലയിൽ ചേറൂർ കൊട്ടേക്കാട്ട് പറമ്പിലാണ് അപകടം നടന്നത്. 

ഇടറോഡിൽ നിന്ന്  മുതുവിൽക്കുണ്ട് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ജീപ്പ് നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുളുകയായിരുന്നു. മലയിലെ കൃഷിയിടത്തിൽ നിന്നുള്ള വാഴക്കുലകളും മറ്റും ജീപ്പിലുണ്ടായിരുന്നതിനാൽ തല പുറത്തേക്കിട്ടാണ് യാത്ര ചെയ്തത്. 

പത്താം ക്ലാസ് വിജയിച്ച ഷിബിലി പ്ലസ് വണ്ണിലേക്ക്  പ്രവേശനം നേടിയിരിക്കെയാണ് ദാരുണാന്ത്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്