Kerala

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷമെന്ന്‌സാജുപോള്‍

ജിഷയുടെ കുടുംബത്തിന് നീതി ലഭിച്ചതില്‍ സന്തോഷം - അമ്മയുടെ അന്നത്തെ പരാമര്‍ശം മകള്‍ നഷ്ടപ്പെട്ട അമ്മയുടെ വികാരത്തള്ളിച്ച കൊണ്ടെന്നും സാജുപോള്‍ 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജിഷ  വധക്കേസില്‍ പ്രതി അമീറുള്‍ കുറ്റക്കാരനാണെന്ന കോടതി കണ്ടെത്തിയതിലൂടെ ജിഷയുടെ കുടുംബത്തിന് നീതി ലഭിച്ചെന്ന് പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ സാജുപോള്‍. ജിഷയുടെ കുടുംബത്തിന് നീതി ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും സാജുപോള്‍ പറഞ്ഞു.

ജിഷയുടെ അമ്മയുടെ പരാമര്‍ശത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ആ കുടുംബത്തിന് നീതി ലഭിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.  ആ ആമ്മയുടെ അന്നത്തെ  തനിക്കെതിരായ പരാമര്‍ശം മകള്‍ നഷ്ടപ്പെട്ടതിന്റെ വികാരത്തള്ളിച്ചകൊണ്ടുണ്ടായതാണ്. അതിന് പിന്നില്‍ അന്നത്തെ ഭരണാധികാരികളുടെ സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. അന്നത്തെ അന്വേഷണം സംഘം കാര്യങ്ങള്‍ വളരെ ലാഘവ ബുദ്ധിയോടെയാണ് കണ്ടത്. അതുകൊണ്ട് അന്വേഷണ വിവരങ്ങള്‍ എല്ലാവരില്‍ നിന്നും മറച്ചുവെക്കുകയായിരുന്നെന്നും സാജുപോള്‍ പറഞ്ഞു. 

ജിഷയുടെ അമ്മ മകളുടെ സര്‍ട്ടിഫിക്കറ്റിനും പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് ലഭിക്കാനാവശ്യമായ സഹായം തേടി തന്റെ ഓഫീസില്‍ എത്തിയിരുന്നു. ്അന്ന് എല്ലാ മാനദണ്ഡങ്ങളും മാറ്റി നിര്‍ത്തിയാണ് അവരെ സഹായിച്ചതെന്നും  അമ്മ രാജേശ്വേരി പട്ടിക ജാതി വിഭാഗത്തില്‍ അല്ലാതിരിന്നിട്ടും പരമാവധി സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നെന്നും മുന്‍ എംഎല്‍എ പറയുന്നു

മുന്‍സര്‍ക്കാരില്‍ നിന്നും വിത്യസ്തമായി എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് കൃത്യമായാ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതുകൊണ്ടാണ് പ്രതിയെ നിയമത്തിന് മുന്നില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ ഇടയാക്കിയതെന്നും സാജുപോള്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു