Kerala

പെരുമാറ്റച്ചട്ടം : മുഖ്യമന്ത്രിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചു ; അപേക്ഷിച്ചത് ചട്ടംപാലിക്കാതെയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങളെ സ്വാധീനിക്കുന്ന പരിപാടികളില്‍ മന്ത്രിമാര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് കമ്മീഷന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊതുപരിപാടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. കണ്‍സ്യൂമര്‍ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് പരിപാടിയുടെ ഉദ്ഘാടന പരിപാടിക്കാണ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് വൈകീട്ട് നാലുമണിക്കായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. 

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങളെ സ്വാധീനിക്കുന്ന പരിപാടികളില്‍ മന്ത്രിമാര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പദ്ധതിയില്‍ സഹകരണവകുപ്പ് മന്ത്രി അധ്യക്ഷനാകും എന്നായിരുന്നു നിശ്ചയിച്ചിരുന്നത്.

പരിപാടിക്ക് അനുമതി തേടി കണ്‍സ്യൂമര്‍ഫെഡ് എംഡി സംസ്ഥാനത്തെ വോട്ടെടുപ്പിന് പിന്നാലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കുകയായിരുന്നു. ഇതിന് രേഖമൂലമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയത്. ചട്ടപ്രകാരമല്ല അപേക്ഷയെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചീഫ് സെക്രട്ടറി വഴിയാണ് അപേക്ഷ നല്‍കേണ്ടതെന്നാണ് കമ്മീഷന്‍ വിശദമാക്കിയിട്ടുള്ളത്. 

കണ്‍സ്യൂമര്‍ഫെഡിന്റെ പദ്ധതിയുടെ ഉദ്ഘാടനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുക്കുന്നതിനെയാണ് വിലക്കിയിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പദ്ധതി നടക്കട്ടെ എന്ന് സര്‍ക്കാര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നത് പരിഗണിച്ച് സംസ്ഥാനത്ത് 600 കുട്ടികളുടെ മാര്‍ക്കറ്റ് ആരംഭിക്കുന്നതാണ് പദ്ധതി. 
 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരട്ട ചക്രവാതച്ചുഴി, ഇന്നും പെരുമഴ തുടരും; 9 ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്

ഇൻസെന്റീവിനുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കി; ആശാ വർക്കർമാർക്ക് ആശ്വാസവുമായി സർക്കാർ

RCC Recruitment: സൈക്കോളജിസ്റ്റ് മുതൽ തിയേറ്റർ ടെക്‌നീഷ്യൻ വരെ; എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം

രക്തം പുരണ്ട ഷര്‍ട്ട് കെട്ടിപ്പിടിച്ച് മറിയു വിങ്ങിപ്പൊട്ടി; ഫസല്‍ വധക്കേസ് വിസ്താരത്തിനിടെ വൈകാരിക രംഗങ്ങള്‍

ഇന്നും പെരുമഴ, 10 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി, ഇന്ത്യന്‍ കപ്പലിന് നേര്‍ക്ക് ആക്രമണം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍