Kerala

തെരഞ്ഞെടുപ്പ്​ വില്ലനായി ; കേരള എൻജിനീയറിങ്​, നീറ്റ്​ പരീക്ഷകൾ മാറ്റും

പു​തു​ക്കി​യ തീ​യ​തി സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ഉ​ട​ൻ സ​ർ​ക്കാ​റി​ന്​ കൈ​മാ​റു​മെ​ന്ന്​ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീഷ​ണ​ർ

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കേ​ര​ള​ത്തി​ൽ ഏ​പ്രി​ൽ 23ന്​ ​ന​ട​ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതോടെ, ഏ​പ്രി​ൽ 22, 23 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന സം​സ്ഥാ​ന എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റും. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി കോ​ള​ജു​ക​ളും സ്​​കൂ​ളു​ക​ളും പോ​ളി​ങ്​ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്​ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന്​ പ്ര​ധാ​ന ത​ട​സ്സം. പു​തു​ക്കി​യ തീ​യ​തി സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ഉ​ട​ൻ സ​ർ​ക്കാ​റി​ന്​ കൈ​മാ​റു​മെ​ന്ന്​ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീഷ​ണ​ർ എ ​ഗീ​ത അ​റി​യി​ച്ചു. ഇ​തി​നാ​യി ഇന്ന് പ്ര​ത്യേ​ക യോ​ഗം ചേ​രും.
 
അ​ഞ്ചാം​ഘ​ട്ട ​പോ​ളി​ങ്​ മേ​യ്​ ആ​റി​ന്​ ന​ട​ക്കു​ന്ന​തി​നാ​ൽ മേ​യ്​ അ​ഞ്ചി​ന്​ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള നീ​റ്റ്​-​യു.​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​യും മാ​റ്റേ​ണ്ടി​വ​രും.  കേ​ര​ള​ത്തി​നു പു​റ​മേ ഡ​ൽ​ഹി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടി കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്​  കേ​ന്ദ്ര​ങ്ങ​ൾ ഉ​ണ്ട്. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി കൂ​ടി പ​രി​ഗ​ണി​ച്ച്​ മാ​ത്ര​മേ പു​തു​ക്കി​യ പ​രീ​ക്ഷ തീ​യ​തി തീ​രു​മാ​നി​ക്കൂ. 

പു​തു​ക്കി​യ തീ​യ​തി​യി​ൽ  മ​റ്റു പ​രീ​ക്ഷ​ക​ൾ ഒ​ന്നും​ത​ന്നെ ന​ട​ക്കു​ന്നി​ല്ലെ​ന്നും ഉ​റ​പ്പു​വ​രു​ത്തേണ്ടതുമുണ്ട്. അ​തേ സ​മ​യം, ഏ​പ്രി​ൽ 14ന്​ ​ന​ട​ക്കു​ന്ന ആ​ർ​ക്കി​ടെ​ക്​​ച്ച​ർ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ൽ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റ്​ ഇ​ൻ ആ​ർ​ക്കി​ടെ​ക്​​ച്ച​റി​നെ (നാ​റ്റ) തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി ബാ​ധി​ക്കി​ല്ലെ​ന്നാ​ണ്​ അധികൃതരുടെ നിലയിരുത്തൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല'; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

എൻബിസിസിയിൽ 59 ഒഴിവുകൾ, ഡിപ്ലോമ, എൻജിനിയറിങ്, ബിരുദാനന്തരബിരുദം എന്നിവ ഉള്ളവർക്ക് അവസരം;ഏപ്രിൽ അഞ്ച് വരെ അപേക്ഷിക്കാം

ഭക്ഷണശേഷം ശീലമാക്കാം പെരുംജീരകം, വയറു കമ്പിക്കലും ദഹനക്കേടും ഒഴിവാക്കാം

പിങ്ക് ബോള്‍ ടെസ്റ്റ്; രണ്ടാം ഇന്നിങ്‌സിലും ഇന്ത്യന്‍ വനിതകള്‍ക്ക് ബാറ്റിങ് തകര്‍ച്ച

ദിവസവും തൈര്, എല്ലുകളുടെ ആരോ​ഗ്യം മുതൽ ഹൃദയാരോ​ഗ്യം വരെ

SCROLL FOR NEXT