Kerala

തേക്കടിയിലെ ഹോംസ്‌റ്റേയില്‍ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഇവര്‍ ഒരുമാസമായി ഇവിടെ താമസിച്ചുവരികയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി; ഇടുക്കി തേക്കടിയിലെ സ്വകാര്യ ഹോംസ്‌റ്റേയില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ വിഷ്ണു, ഭാര്യ ജീവ, ജീവയുടെ അമ്മ എന്നിവരാണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് ഇവരുടെ മൃതദേഹങ്ങള്‍. ഇവര്‍ ഒരുമാസമായി ഇവിടെ താമസിച്ചുവരികയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

ഒരു മാസമായി സ്വകാര്യ ഹോം സ്‌റ്റേയില്‍ ഇവര്‍ റൂമെടുത്ത് താമസിക്കുകയായിരുന്നു. ഇവിടെ വീട് വാങ്ങി താമസിക്കാന്‍ വേണ്ടിയാണ് ഇങ്ങോട്ട് വന്നതെന്നാണ് ഇവര്‍ ഹോം സ്‌റ്റേയില്‍ റൂമെടുക്കുമ്പോള്‍ പറഞ്ഞത്. ഇന്‍ക്വസ്റ്റ് നടപടികളെല്ലാം പൊലീസ് പൂര്‍ത്തിയാക്കി. മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ട് പോകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും