Kerala

തോട്ടപ്പള്ളിയില്‍ നിരോധനാജ്ഞ ലംഘിച്ച് വിഎം സുധീരന്‍ സത്യാഗ്രഹം നടത്തും; രമേശ് ചെന്നിത്തലയും പങ്കെടുക്കും

നിരോധനാജ്ഞ ലംഘിച്ച് നാളെ തോട്ടപ്പള്ളിയിലെ സമരപ്പന്തലില്‍ വിഎം സുധീരന്‍ സത്യാഗ്രഹമിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തൃക്കുന്നത്തുപുഴയിലും പുറക്കാട് പഞ്ചായത്തുകളില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ തോട്ടപ്പള്ളിയിലെ സമരപ്പന്തലില്‍ സത്യാഗ്രഹം നടത്തുമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമരത്തില്‍ പങ്കെടുക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

കരിമണല്‍ ഖനനത്തിനെതിരെ അതിജീവനത്തിനായി പോരാടുന്നവര്‍ക്ക്് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്  നാളെ രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് തോട്ടപ്പള്ളിയിലെ സമരപ്പന്തലില്‍ സുധീരന്റെ സത്യാഗ്രഹം.

തൃക്കുന്നപ്പുഴ, പുറക്കാട് ഗ്രാമപഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലായ് 3വരെയാണ് നിരോധനാജ്ഞ. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിലാണ് നിരോധാനാജ്ഞ പ്രഖ്യാപിച്ചതെന്ന് കലക്ടര്‍ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിനായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21