ആലപ്പുഴ : ലോക്ക്ഡൗണ്‍ വിരസത അകറ്റാന്‍ തോട്ടില്‍ മീന്‍ പിടിക്കാന്‍ കൂട് വെച്ചു. പിന്നീട് മീന്‍ എടുക്കാന്‍ വന്നവര്‍ കൂട്ടിലുള്ള അതിഥിയെ കണ്ട് ഞെട്ടി. കൂട്ടില്‍ കയറിയത് ഭീകരനൊരു പെരുമ്പാമ്പ്.
ആലപ്പുഴ എടത്വായിലാണ് സംഭവം. എടത്വാ പാണ്ടങ്കരി മുപ്പത്തിനാലില്‍ പാലത്തിന് സമീപത്ത് തോട്ടില്‍ മീന്‍ പിടിക്കാനായി ഇട്ടിരുന്ന കൂട്ടിലാണ് പെരുമ്പാമ്പ് കയറിയത്.
എട്ടടിയോളം വരുന്ന പാമ്പിനെ കണ്ട് ഭയന്ന നാട്ടുകാര്‍ പൊലീസിനെ വിളിച്ച് വിവരം അറിയിച്ചു. എടത്വാ എസ് ഐ സിസില്‍രാജ് അറിയിച്ചതിനെ തുടര്‍ന്ന് പ്രജീഷ് ചക്കുളം സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി. പെരുമ്പാമ്പിനെ പിന്നീട റാന്നി ഫോറസ്റ്റ് ഓഫീസിന് കൈമാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates