ദിലീപും സഹോദരന്‍ അനൂപും 
Kerala

ദിലീപിന് ജാമ്യം ലഭിക്കാന്‍ ജഡ്ജിയമ്മാവന്റെ അനുഗ്രഹം തേടി സഹോദരന്‍ അനൂപ്

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അനൂപ് ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവനു മുന്നിലെത്തി വഴിപാടുകള്‍ നടത്തിയത്.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നടന്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് പൊന്‍കുന്നം ചെറുവള്ളിയിലുള്ള ജഡ്ജിയമ്മാവന്‍ കോവിലിലെത്തി. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അനൂപ് ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവനു മുന്നിലെത്തി വഴിപാടുകള്‍ നടത്തിയത്.

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അനൂപ് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമെത്തി വഴിപാടുകള്‍ കഴിച്ച് മടങ്ങിയത്. ജഡ്ജിയമ്മാവന്റെ പ്രീതിക്കായി അടവഴിപാടാണ് ഇവര്‍ നടത്തിയത്. കഴിഞ്ഞദിവസം അനൂപിന്റെ സുഹൃത്ത് ക്ഷേത്രത്തിലെത്തി വഴിപാട് രസീത് എടുത്തിരുന്നു. തുടര്‍ന്നാണ് അനൂപ് വൈകിട്ടോടെ ക്ഷേത്രത്തിലെത്തുകയായിരുന്നു.

കോടതി വ്യവഹാരങ്ങളില്‍പ്പെട്ട് കഷ്ടപ്പെടുന്നവര്‍ ഈ ക്ഷേത്ര നടയിലെത്തി പ്രാര്‍ത്ഥിച്ചാല്‍ നീതി ലഭിക്കുമെന്നാണ് വിശ്വാസം. പ്രശസ്തരായ അഭിഭാഷകരും ന്യായാധിപന്‍മാരും മാത്രമല്ല, രാഷ്ട്രീയസമൂഹികകായിക രംഗത്തെ പ്രമുഖരും നിയമവഴികളില്‍ നീതി തേടി ഇവിടെയെത്താറുണ്ട്. ജാമ്യം ലഭിച്ചാല്‍ ഉടന്‍ തന്നെ ദിലീപും ഇവിടെയെത്തുമെന്ന് ക്ഷേത്രം ഭാരവാഹികളെ അനൂപ് അറിയിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിവേഗം മുന്നോട്ടു തന്നെ'; ഹൈ സ്പീഡ് റെയില്‍ പദ്ധതിക്കായി പൊന്നാനിയില്‍ ഓഫീസ് തുറന്ന് ഇ ശ്രീധരന്‍

'അവസാന മണിക്കൂറിലാണോ കളിക്കില്ലെന്നു പറയുന്നത്... പാകിസ്ഥാന്‍ ടീമിനെതിരെ കടുത്ത നടപടി വേണം'

എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കും, അതില്‍ മറ്റുള്ളവര്‍ക്കെന്താണ്?; വിമര്‍ശനങ്ങളോട് തുറന്നടിച്ച് ഐശ്വര്യ ലക്ഷ്മി

ഗ്രൗണ്ടിൽ ഞങ്ങൾ ഉണ്ടാകും; പാകിസ്ഥാന്‍റെ ബഹിഷ്കരണ ഭീഷണിയിൽ പ്രതികരിച്ച് ബിസിസിഐ

അമൃതസ്‌നാനത്തോടെ നാളെ മഹാമാഘ മഹോത്സവത്തിന് സമാപനം

SCROLL FOR NEXT