ഡി സിനിമാസ്: സ്ഥലം വീണ്ടും അളക്കും, രേഖകള്‍ ഹാജരാക്കാന്‍ ദിലീപിനു നോട്ടീസ്

ഡി സിനിമാസ്: സ്ഥലം വീണ്ടും അളക്കും, രേഖകള്‍ ഹാജരാക്കാന്‍ ദിലീപിനു നോട്ടീസ്

ഡി സിനിമാസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ദിലീപിനോട് റവന്യൂ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.
Published on

തൃശൂര്‍: ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഡി സിനിമാസ് അളന്ന് തിട്ടപ്പെടുത്തുമെന്ന് റവന്യൂ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ മാസം 27നായിരിക്കും സ്ഥലം അളന്ന് തിട്ടപ്പെടുത്തുക. 

ഡി സിനിമാസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ദിലീപിനോട് റവന്യൂ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് ജില്ലാ സര്‍വേ സൂപ്രണ്ട് ദിലീപ് അടക്കം ഏഴ് പേര്‍ക്ക് നോട്ടീസ് അയച്ചു. 

പുറമ്പോക്ക് ഭൂമി കയ്യേറിയാണ് ഡി സിനിമാസ് നിര്‍മിച്ചതെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് പതാതികള്‍ ഉയര്‍ന്നെങ്കിലും റനവ്യു വകുപ്പ് കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല. പരിശോധിക്കണമെന്ന ലാന്‍ഡ് റവന്യു കമ്മിഷണറുടെ നിര്‍ദേശം പൂഴ്ത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെ ഇക്കാര്യം അന്വേഷിക്കാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കി. ഭൂരേഖകള്‍ കാണാനില്ലെന്ന മറുപടിയാണ് ഇടക്കാല റിപ്പോര്‍ട്ടില്‍ കലക്ടര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ തിയറ്റര്‍ നിര്‍മിച്ചിരിക്കുന്നത് കയ്യേറ്റ ഭൂമി ഉള്‍പ്പെടെയുളള സ്ഥലത്താണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വീണ്ടും സ്ഥലം അളക്കാനുളള നടപടിക്കു തുടക്കമിട്ടിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com