തന്നെയും നാദിര്‍ഷായെയും ദിലീപിനെതിരെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമമെന്ന് അപ്പുണ്ണി, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തന്നെയും നാദിര്‍ഷായെയും ദിലീപിനെതിരെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമമെന്ന് അപ്പുണ്ണി, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തന്നെയും നാദിര്‍ഷായെയും മാപ്പുസാക്ഷികളാക്കി ദിലീപിനെതിരെ രംഗത്തുകൊണ്ടുവരാനാണ് പൊലീസ് ശ്രമിക്കുന്നത്. കസ്റ്റഡിയിലെടുത്താന്‍ പൊലീസ് മൂന്നാം മുറ പ്രയോഗിക്കുമെന്ന ആശങ്കയുണ്ട്.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഡ്രൈവറും മാനേജരുമായ സുനില്‍ രാജ് എന്ന അപ്പുണ്ണി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ച പശ്ചാത്തലത്തിലാണ് അപ്പുണ്ണി മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗുഢാലോചനയില്‍ തനിക്കു ബന്ധമില്ലെന്ന് അപ്പുണ്ണി ജാമ്യാപേക്ഷയില്‍ പറയുന്നു. തന്നെയും നാദിര്‍ഷായെയും മാപ്പുസാക്ഷികളാക്കി ദിലീപിനെതിരെ രംഗത്തുകൊണ്ടുവരാനാണ് പൊലീസ് ശ്രമിക്കുന്നത്. കസ്റ്റഡിയിലെടുത്താന്‍ പൊലീസ് മൂന്നാം മുറ പ്രയോഗിക്കുമെന്ന ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നതെന്നും അപ്പുണ്ണി ജാമ്യഹര്‍ജിയില്‍ പറയുന്നു.

കേസില്‍ അറസ്‌ററിലായ പള്‍സര്‍ സുനിയുമായോ മറ്റാരെങ്കിലുമായോ തനിക്കു ബന്ധമില്ല. മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തന്നെ പ്രതിയാക്കാനാണ് പൊലീസ് ശ്രമമെന്നും ജാമ്യഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. 

കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതിയുടെ പരിഗണയ്ക്കു വരാനിരിക്കെയാണ് നാടകീയമായി അപ്പുണ്ണി ഇന്ന് മുന്‍കൂര്‍ ജാമ്യത്തിന് സമീപിച്ചിരിക്കുന്നത്. അപ്പുണ്ണിയെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ ഏതു വിധേയനും ഒഴിവാക്കണമെന്നും അപ്പുണ്ണി പിടിയിലാവും മുമ്പ് ജാമ്യം നേടി പുറത്തുവരണമെന്നും ദിലീപിനു നിയമോപദേശം ലഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അപ്പുണ്ണിയുടെയും ദിലീപിന്റെയും മൊഴികളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. 

അപ്പുണ്ണിയെ അറസ്റ്റ് ചെയ്യേണ്ടത് കേസിന്റെ മുന്‍പോട്ടുള്ള പോക്കിന് അനിവാര്യമെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് അറസ്റ്റിലായി രണ്ടു ദിവസത്തിനു ശേഷമാണ് അപ്പുണ്ണി ഒളിവില്‍ പോയത്. അപ്പുണ്ണിയെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് പ്രത്യേക സംഘത്തിനു രൂപം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com