Kerala

ദിലീപിന്റെ അറസ്റ്റിനെത്തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടി നന്ദി പറയുന്ന വ്യാജ വീഡിയോ പ്രചരിക്കുന്നു

നടന്‍ അറസ്റ്റിലായതില്‍ സന്തോഷം രേഖപ്പെടുത്തുന്ന രീതിയിലാണ് വീഡിയോ.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതി നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തെത്തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയുടെ വ്യാജവീഡിയോ പ്രചരിക്കുന്നു. നടന്‍ അറസ്റ്റിലായതില്‍ സന്തോഷം രേഖപ്പെടുത്തുന്ന രീതിയിലാണ് വീഡിയോ.

ഏഴ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും തുടര്‍ന്നും എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നുമെന്നാണ് നടി പറയുന്നത്. ഇത് വ്യാജ വീഡിയോയാണെന്ന് ഇതിനടിയിലെ കമന്റില്‍ത്തന്നെ ചിലര്‍ വ്യക്തമാക്കുന്നുണ്ട്.

ആക്രമിക്കപ്പെട്ട നടിയുടെ പേരില്‍ തന്നെയുള്ള വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ ഏതോ പഴയ വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് ഈ ഐഡിയിലൂടെ പ്രചരിപ്പിച്ചതാവാം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം