കുറ്റവാളി എത്ര ഉന്നതനാണെങ്കിലും സംരക്ഷണം ലഭിക്കില്ല:  മുഖ്യമന്ത്രി 

ശരിയായ രീതിയിലാണ് അന്വേഷണം മുന്നോട്ട് പോയത്. കുറ്റകൃത്യത്തില്‍ പങ്കാളിയായവരെ ആദ്യം പിടികൂടുകയും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയും ഗൂഢാലോചന തെളിയിക്കുകയുമാണ് പൊലീസ് ചെയ്തത്
കുറ്റവാളി എത്ര ഉന്നതനാണെങ്കിലും സംരക്ഷണം ലഭിക്കില്ല:  മുഖ്യമന്ത്രി 
Updated on: 
1 min read

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ അന്വേഷണസംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കുറ്റവാളിയും നിയമത്തിന്റെ കൈകളില്‍ നിന്നും രക്ഷപ്പെടാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും കുറ്റവാളി എത്ര ഉന്നതനാണെങ്കിലും സംരക്ഷണം ലഭിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു കുറ്റവാളിയും നിയമത്തിന്റെ കരങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടും. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികളെ അതിവേഗം പിടികൂടാന്‍ പൊലീസിനു കഴിഞ്ഞു. ആ ഘട്ടത്തില്‍ തന്നെ അന്വേഷണം തുടരും എന്ന് വ്യക്തമാക്കിയതാണ്. ഇപ്പോഴും അന്വേഷണത്തിന്റെ വഴിയില്‍ തന്നെയാണ് പൊലീസ്. അതിന്റെ ഭാഗമായി ആരൊക്കെ പെടേണ്ടതുണ്ടോ അവരൊക്കെ നിയമത്തിന്റെ കരങ്ങളില്‍പ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു കുറ്റവാളിക്കും എത്ര ഉന്നതനായാലും സംരക്ഷണം ലഭിക്കില്ല. കുറ്റം ചെയ്തവരെ പിടികൂടാനാണ് പൊലീസിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ശരിയായ രീതിയിലാണ് അന്വേഷണം മുന്നോട്ട് പോയത്. കുറ്റകൃത്യത്തില്‍ പങ്കാളിയായവരെ ആദ്യം പിടികൂടുകയും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയും ഗൂഢാലോചന തെളിയിക്കുകയുമാണ് പൊലീസ് ചെയ്തത്. അന്വേഷണം മികച്ച നിലയില്‍ നടത്തുന്ന പൊലീസിനെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER