Kerala

ദിലീപ് വീണ്ടും ഫിയോക് യോഗത്തില്‍; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമോ? 

തിയേറ്ററര്‍ ഉടമകളുടെ സംഘടനായ ഫിയോക്കിന്റെ യോഗത്തില്‍ നടന്‍ ദിലീപ് പങ്കെടുത്തു. ജയിലില്‍ നിന്നിറങ്ങിയ ശേഷം ദിലിപ് ആദ്യമായാണ് സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിയേറ്ററര്‍ ഉടമകളുടെ സംഘടനായ ഫിയോക്കിന്റെ യോഗത്തില്‍ നടന്‍ ദിലീപ് പങ്കെടുത്തു. ജയിലില്‍ നിന്നിറങ്ങിയ ശേഷം ദിലിപ് ആദ്യമായാണ് സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കുന്നത്. അറസ്റ്റിലായതിനെ തുടര്‍ന്ന് ദിലീപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയിരുന്നെങ്കിലും ജാമ്യം കിട്ടിയ ശേഷം വീണ്ടും പ്രസിഡന്റായി തെരഞ്ഞടുത്തിരുന്നു.

അധ്യക്ഷ സ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ തടസമായതിനാലാണ് ദിലീപിനെ ഒഴിവാക്കിയതെന്നും സാഹചര്യം മാറിയതിനാലാണമ് നേതൃത്വത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്നുമായിരുന്നു അന്ന് ഫിയോക് നേതാക്കള്‍ വിശദീകരിച്ചത്. എന്നാല്‍ പ്രസിഡന്റ് ഉള്‍പ്പടെയുള്ള സ്ഥാനമാനങ്ങള്‍ വേണ്ടെന്നും ഒരു സാധാരണ അംഗമായി പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നുമായിരുന്നു ദിലീപിന്റെ നിലപാട്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന സമരത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിലാണ് ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടനയുണ്ടായത്. എറണാകുളത്ത് യോഗം ചേര്‍ന്നാണ് ഫിയോക് സംഘടനയുണ്ടാക്കിയതും ദിലീപിനെ പ്രസിഡന്റായി തെരഞ്ഞെടുത്തതും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!