Kerala

ദിവസവും 4ജിബി ഡാറ്റ; 90 ദിവസത്തേക്ക് 444 രൂപയുമായി ബിഎസ്എന്‍എല്‍ ബംപര്‍ ഓഫര്‍

ദിവസവും 4ജിബി ഡാറ്റ ഉപയോഗിക്കുന്നതുള്‍പ്പടെ 90 ദിവസത്തേക്ക് 444 രൂപയാണ് പുതിയ ഓഫര്‍ - ബിഎസ്എന്‍എല്‍ ചൗക്ക 444 എന്നാണ് പുതിയ ഓഫറിന്റെ പേര്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഉപഭോക്താക്കള്‍ക്ക് മികച്ച സേവനവുമൊരുക്കി ബിഎസ്എന്‍എല്‍. ദിവസവും 4ജിബി ഡാറ്റ ഉപയോഗിക്കുന്നതുള്‍പ്പടെ 90 ദിവസത്തേക്ക് 444 രൂപയാണ് പുതിയ ഓഫര്‍.

ബിഎസ്എന്‍എല്‍ ചൗക്ക 444 എന്നാണ് പുതിയ ഓഫറിന്റെ പേര്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമായാണ് ഓഫര്‍. ഇത്ര ചുരുങ്ങിയ വിലയ്ക്ക് ഇത്രകാലം ഉപയോഗിക്കാവുന്ന ഓഫര്‍ ആദ്യമായി അവതരിപ്പിക്കുന്നതും ബിഎസ്എന്‍എല്‍ ആണ്. 

എസ്ടിവി 333രൂപ പ്ലാന്‍ വിജയകരമായതിന് പിന്നാലെയാണ് പുതിയ ഓഫര്‍.ഇന്ത്യന്‍  ടെലികോം വ്യവസായത്തിന്റെ നിലവിലെ പ്രവണത കണക്കിലെടുത്താണ് ബിഎസ്എന്‍എല്‍ എല്ലാ ഉപഭോക്താക്കള്‍ക്കും മികച്ച ഓഫര്‍ നല്‍കുന്നതെന്ന് ബിഎസ്എന്‍എല്‍ ബോര്‍ഡ് ഡയറക്ടര്‍ ആര്‍ കെ മിത്തല്‍ അഭിപ്രായപ്പെട്ടു.

ടെലികോം മേഖലയില്‍ റിലയന്‍സ് ജിയോയാണ് മാറ്റത്തിന് തുടക്കം കുറിച്ചത്. ഇതിന് പിന്നാലെയാണ് മറ്റ് കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകളുമായി രംഗത്തെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം