Kerala

ദുരിതപ്പെയ്ത്തിന് കാരണം മഴയുടെ ഘടനാ മാറ്റം? കേരളത്തിന് വൻ ഭീഷണി

കുറഞ്ഞ സമയത്തിനിടെ അപ്രതീക്ഷിതമായി അതിതീവ്ര മഴ പെയ്യുന്ന രീതിയാണ് കേരളത്തിനു വൻ ഭീഷണിയായി മാറുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണയും മഴ കനത്ത നാശമാണ് വിതച്ചത്. തുടർച്ചയായി രണ്ടാം വർഷവും മിന്നൽ പ്രളയവും വ്യാപകമായ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമുണ്ടായതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മഴയുടെ ഘടനയിൽ വന്ന മാറ്റമാണെന്നു വ്യക്തമാകുന്നു. 

കുറഞ്ഞ സമയത്തിനിടെ അപ്രതീക്ഷിതമായി അതിതീവ്ര മഴ പെയ്യുന്ന രീതിയാണ് കേരളത്തിനു വൻ ഭീഷണിയായി മാറുന്നത്. കേരളത്തിന്റെ 300 വർഷത്തെ ചരിത്രത്തിലെ ഏറ്റവും കനത്ത മഴയാണ് കഴിഞ്ഞയാഴ്ച പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ രേഖപ്പെടുത്തിയത്.

കഴിഞ്ഞ എട്ടിന് പാലക്കാട്ട് ആലത്തൂരിൽ പെയ്ത 39.8 സെന്റിമീറ്റർ മഴയാണ് ഇത്തവണ മുന്നിൽ. ഒറ്റപ്പാലത്ത് 33.5, കൊല്ലങ്കോട്ട് 31.9, മണ്ണാർക്കാട്ട് 30.5, വടകര 30 സെമി എന്നിങ്ങനെയായിരുന്നു അന്നത്തെ മഴക്കണക്ക്. 

വയനാട് ജില്ലയിൽ 28.5 സെമി വരെ മഴ പെയ്തു. നിലമ്പൂരിൽ 18.8 സെമി മഴയാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം പ്രളയ ദിവസങ്ങളിൽ നിലമ്പൂരിൽ 40 സെന്റി മീറ്ററും മാനന്തവാടിയിൽ 30 സെന്റി മീറ്ററും മഴ പെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT