Kerala

ദേശീയ കിക്ക് ബോക്സിങ് താരം കിണറ്റിൽ മരിച്ച നിലയിൽ

മേലേപ്പുറം പള്ളാട്ട് ഇടവഴി ചെറിയോടത്തില്‍ ഹരിദാസന്റെ മകന്‍ ഹരികൃഷ്ണന്‍ (23) ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ദേശീയ കിക്ക് ബോക്‌സിങ് താരത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നന്നമ്പ്ര മേലേപ്പുറം പള്ളാട്ട് ഇടവഴി ചെറിയോടത്തില്‍ ഹരിദാസന്റെ മകന്‍ ഹരികൃഷ്ണന്‍ (23) ആണ് മരിച്ചത്. സമീപത്തെ തോട്ടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  

ശനിയാഴ്ച രാത്രി ഏഴുമണിയോടെ വീട്ടിൽ നിന്നും പോയതാണ്. കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിന് 300 മീറ്ററോളം ദൂരെയുള്ള തോട്ടത്തിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. 

പെരിന്തൽമണ്ണ അൽശിഫ കോളജിൽ ആയുർവേദ തെറാപ്പി വിദ്യാർത്ഥിയായിരുന്നു.  മൃതദേഹം മോര്‍ച്ചറിയില്‍. കിക്ക് ബോക്‌സിങ്ങില്‍ സംസ്ഥാന, ജില്ലാതല മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്