Kerala

നഗരസഭാ സെക്രട്ടറിയുടെ മുറിയില്‍  ചെമ്പ് തകിടും ജപിച്ച വെള്ളവും; തന്നെ പുകച്ചു പുറത്തുചാടിക്കാനുള്ള കൂടോത്രമാണെന്ന്‌ സെക്രട്ടറി

കോണ്‍ഗ്രസാണ് കളമശേരി നഗരസഭ ഭരിക്കുന്നത്. അധ്യക്ഷ സ്ഥാനം പങ്ക് വെക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസ്സിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറെ കാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; കളമശ്ശേരി നഗരസഭയില്‍ കൂടോത്ര വിവാദം. നഗരസഭാ സെക്രട്ടറിയുടെ മുറിയില്‍ നിന്ന് ചെമ്പ് തകിടും കുപ്പിവെള്ളവും കണ്ടെത്തിയതോടെയാണ് വിവാദം ചൂടുപിടിക്കുന്നത്. അധ്യക്ഷ പദവിയെ ചൊല്ലി ഗ്രൂപ്പ് പോര് ശക്തമായിരിക്കുന്നതിനിടയിലാണ് കൂടോത്ര വാര്‍ത്ത പുറത്തുവരുന്നത്. സമ്മര്‍ദ്ദത്തിന് വഴങ്ങാത്ത  തന്നെ പുകച്ച് ചാടിക്കാനുള്ള കൂടോത്രമാണിതെ നഗരസഭാ സെക്രട്ടറിയുടെ ആരോപണം. 

കോണ്‍ഗ്രസാണ് കളമശേരി നഗരസഭ ഭരിക്കുന്നത്. അധ്യക്ഷ സ്ഥാനം പങ്ക് വെക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസ്സിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറെ കാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അവിശ്വാസം, രാജി ഭീഷണി രഹസ്യ യോഗം അങ്ങനെ അടിപിടി പലവിധത്തില്‍ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവം. 

ഒരു മാസത്തെ അവധി കഴിഞ്ഞ് സെക്രട്ടറി ഓഫീസില്‍ എത്തിയപ്പോഴാണ് ഒരു കവര്‍ കണ്ണില്‍പ്പെടുന്നത്. തുറന്നു നോക്കിയപ്പോഴാണ് ചെമ്പു തകിടും ജപിച്ച കുപ്പിവെള്ളവും കാണുന്നത്. ഇതോടെ സെക്രട്ടറി റൂമില്‍ ഇരിക്കില്ലെന്നായി. ഇത് തന്നെ ലക്ഷ്യമിട്ടുള്ള കൂടോത്രമാണെന്നാണ് സെക്രട്ടറിയുടെ ആരോപണം.

നഗരസഭയിലെ വിവാദ വിഷയങ്ങളില്‍ അനുകൂല തീരുമാനത്തിനായി പലവിധ സമ്മര്‍ദ്ദങ്ങള്‍ തനന്റെ മേലുണ്ടായെന്നും അതിന് വഴങ്ങാതിരുന്നതിലുള്ള പ്രയോഗമാകാം ഇതെന്നുമാണ് സെക്രട്ടറി കരുതുന്നത്. എതായാലും തകിട് പ്രയോഗമാണ് നഗരസഭയിലെ ഇപ്പോഴത്തെ ചൂടുള്ള വിഷയം. സാധനം നഗരസഭാ സൂപ്രണ്ട് കസ്റ്റഡിയിലെടുത്തു. പോലീസില്‍ പരാതി നല്‍കുന്നത് ആലോചിച്ച് തീരുമാനിക്കുമെന്ന് സെക്രട്ടറി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT