Kerala

നടന്‍ ദിലീപ് കയ്യേറിയെന്നാരോപിക്കപ്പെട്ട കരുമാലൂരിലെ ഭൂമി ഇന്ന് അളന്ന് തിട്ടപ്പെടുത്തും

കരുമാലൂരില്‍ 30 സെന്റ് സ്ഥലം ദിലീപ് കൈയേറിയെന്നു ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം കുന്നുകര പഞ്ചായത്തില്‍ നടന്‍ ദിലീപ് കയ്യേറിയെന്നാരോപിക്കപ്പെട്ട ഭൂമി ഇന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ അളന്ന് തിട്ടപ്പെടുത്തും. പറവൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തിലാണ് നടപടി. ഇതുസംബന്ധിച്ച അറിയിപ്പ് കരുമാല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കൈമാറിയിട്ടുണ്ട്. 

ദിലീപിന്റെയും മുന്‍ഭാര്യ മജ്ഞുവാര്യരുടെയും പേരില്‍ വര്‍ഷങ്ങള്‍ക്കുമമ്പ് വടക്കന്‍ പരവൂരിലെ കരിമാലൂരില്‍ വാങ്ങിയ സ്ഥലത്തോട് ചേര്‍ന്നു കിടക്കുന്ന ഭൂമിയാണ് കയ്യേറിയതായി പരാതി ലഭിച്ചത്. കരുമാലൂരില്‍ 30 സെന്റ് സ്ഥലം ദിലീപ് കൈയേറിയെന്നു ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണം നടത്തിയ വില്ലേജ് ഓഫീസര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന ആരോപണം ശരിവെച്ച് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറിയിരുന്നു.

ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'