തെളിവു നശിപ്പിച്ചു: പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ അറസ്റ്റു ചെയ്തു

തെളിവു നശിപ്പിച്ചു: പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ അറസ്റ്റു ചെയ്തു

കൊച്ചി: യുവനടി അക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിന്റെ (പള്‍സര്‍ സുനി) മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ അറസ്റ്റു ചെയ്തു വിട്ടയച്ചു. നടിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റു ചെയ്തത്. കേസിന്റെ നടപടികള്‍ നടക്കുന്ന ആലുവ പോലീസ് ക്ലബ്ബിലേക്കു പ്രതീഷ് ചാക്കോയെ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റു രേഖപ്പെടുത്തുകയും പിന്നീട് ജാമ്യത്തില്‍ വിടുകയുമായിരുന്നു.

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പ്രതീഷ് ചാക്കോയുടെ കയ്യിലാണ് ഏല്‍പ്പിച്ചതെന്ന് പള്‍സര്‍ സുനി പോലീസിനു മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ പറഞ്ഞെങ്കിലും പ്രതീഷ്  ചാക്കോ ഒളിവില്‍ പോവുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാളെ പോലീസ് തിരയുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ഏകദേശം 11 മണിയോടെ പോലീസ് ക്ലബ്ബില്‍ ഹാജരായ ചാക്കോയെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്താണ് പോലീസ് അറസ്റ്റു രേഖപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com