Kerala

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ പൊലീസ് പരിശോധന

സുനില്‍ കുമാര്‍ ദിലീപിന് എഴുതിയതായി കരുതുന്ന കത്തില്‍ സൂചിപ്പിക്കുന്ന കാക്കനാട്ടെ ഷോപ്പിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പൊലീസിനെ ലക്ഷ്യയിലേക്ക് എത്തിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഓഫീസില്‍ പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ 11ന് മാവേലിപുരത്തെ ലക്ഷ്യയുടെ ഓഫീസിലാണ് പൊലീസ് പരിശോധനയ്ക്ക് എത്തിയത്. 

ജയിലില്‍ നിന്നും സുനില്‍ കുമാര്‍ ദിലീപിന് എഴുതിയതായി കരുതുന്ന കത്തില്‍ സൂചിപ്പിക്കുന്ന കാക്കനാട്ടെ ഷോപ്പിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പൊലീസിനെ ലക്ഷ്യയിലേക്ക് എത്തിച്ചത്. അതീവ രഹസ്യമായിട്ടായിരുന്നു പരിശോധന. നടിയെ ആക്രമിച്ചതിന് ശേഷം കാക്കനാട്ടെ കടയിലെത്തിയതായി സുനില്‍ കുമാര്‍ കത്തില്‍ പറയുന്നുണ്ട്. 

നടിയെ ആക്രമിച്ചു കഴിഞ്ഞ് കാക്കനാട്ടെത്തിയപ്പോഴാണ് ദിലീപ് ആലുവയിലാണെന്ന് മറുപടി ലഭിച്ചതെന്നും സുനില്‍കുമാര്‍ കത്തിയില്‍ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദിലീപിനെ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴും പൊലീസ് ഇക്കാര്യങ്ങള്‍ ചോദിച്ചിരുന്നതായും സൂചനയുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ