Kerala

നടിക്കെതിരായ ആക്രമണം: പ്രതികള്‍ക്കെതിരേ കത്രികപ്പൂട്ടിടാന്‍ പോലീസ്; കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലുള്ള കൂടുതല്‍ പ്രതികളെ അറസ്റ്റു ചെയ്യാന്‍ പോലീസ് ഉന്നതതല സംഘം അനുമതി നല്‍കി. അതേസമയം, അറസ്റ്റിനു കൂടുതല്‍ സമയം വേണമെന്ന് അന്വേഷണ സംഘം ഡിജിപിയോട് ആവശ്യപ്പെട്ടു.

പ്രതികള്‍ക്കെതിരേ കത്രികപ്പൂട്ടിടാനാണ് പോലീസ് ഒരുങ്ങുന്നത്. സിനിമാ മേഖലയിലെ ഉന്നതരായതിനാല്‍ തന്നെ ചെറിയ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള അറസ്റ്റ് ഇവര്‍ക്കു കേസില്‍ നിന്നും ഊരിപ്പോരുന്നതിനു കൂടുതല്‍ സാധ്യതയൊരുക്കും. എന്നാല്‍, നിഷേധിക്കാനാകാത്ത രീതിയിലുള്ള തെളിവുകള്‍ ലഭിച്ചാല്‍ ഇവരെ കുടുക്കാനാകുമെന്നാണ് പോലീസ് കരുതുന്നത്.

ആരാണ് കൃത്യം ചെയ്തതെന്നു പോലീസിനു ചെറിയ ചില തുമ്പുകള്‍ കിട്ടിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ഈ തെളിവുകള്‍ കൊണ്ടുള്ള അറസ്റ്റു പ്രതികള്‍ക്കു പഴുതൊരുക്കുമെന്നാണ് പോലീസ് കരുതുന്നത്. നിലവില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരെ കൂടുതല്‍ ചോദ്യം ചെയ്യും. ആദ്യം നടത്തിയ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ പോലീസ് കൃത്യമായി പരിശോധിച്ചു വിലയിരുത്തിയിട്ടുണ്ട്.

ഈ കേസില്‍ പല സംഭവങ്ങളും ആളുകളും തമ്മിലുള്ള കണ്ണികള്‍ യോജിപ്പിക്കാനുള്ള തെളിവുകളാണ് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഇതാകട്ടെ കേസില്‍ സുപ്രധാനമാണ്. ഈ കണ്ണികള്‍ യോജിപ്പിക്കാതെ അറസ്റ്റുണ്ടായാല്‍ പ്രോസിക്യൂഷന്‍ ദുര്‍ബലമാകുമെന്നു പോലീസിനു നിയമോപദേശം ലഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം