Kerala

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിനെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു

ഇതിന്റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ പോകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സുനില്‍കുമാര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ പോകുന്നത് എന്നറിയുന്നു. ദിലീപ് അറസ്റ്റിലായ ശേഷം നാദിര്‍ഷായെയും മറ്റ് ബന്ധുക്കളേയും പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇവര്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്നറിയാനായിരുന്നു നിരീക്ഷണം. ഇത് വിജയിച്ചതാണ് നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നില്‍. 

ഈ ഫോണ്‍ ദിലീപിന് കൈമാറാനായി അഡ്വക്കേറ്റ് പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചുവെന്ന് സുനില്‍കുമാര്‍ മൊഴി നല്‍കിയിരുന്നു.പ്രതീഷ് ചാക്കോയും സഹ അഭിഭാഷകന്‍ രാജു ജോസഫും കേസില്‍ കുറ്റസമ്മതം നടത്തിയിരുന്നു. സാധാരണഗതിയില്‍ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്ത നീക്കം ഇവര്‍ നടത്തിയത് സംശയകരമായാണ് പൊലീസ് നോക്കി കാണുന്നത്. തുറന്നു സമ്മതിച്ചതിലും ഗൗരവമുള്ള മറ്റെന്തോ മറച്ചുപിടിക്കാനുള്ള നീക്കമാണോ ഇതെന്നും പൊലീസ് സംശയിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിക്ക് ആഹാരം കഴിക്കാന്‍ പാടില്ലെന്നാണോ?; വിവാദം രാഷ്ട്രീയ പകയുടെ പേരില്‍ പ്രതിപക്ഷം മനഃപൂര്‍വം സൃഷ്ടിച്ചത്'

ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രളയ മുന്നറിയിപ്പ്, മുഖ്യമന്ത്രിക്ക് ആഹാരം കഴിക്കാൻ പാടില്ലെന്നാണോ?, പിണറായിയെ മുഖ്യമന്ത്രി മാതൃകയാക്കണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വാഹനങ്ങളില്‍ ഒറ്റയ്ക്ക് ഇരിക്കരുത്!; കനത്ത ചൂടില്‍ യുഎഇയില്‍ മുന്നറിയിപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു പ്ലാനിങ്ങുമില്ലാതെയാണ് അപ്പുച്ചേട്ടന്റെ യാത്ര, ഇറങ്ങിക്കഴിഞ്ഞാണ് എങ്ങനെ പോകണമെന്ന് തീരുമാനിക്കുക: വിസ്മയ മോഹന്‍ലാല്‍