Kerala

നടിയുമായി സൗഹൃദത്തിലല്ലെന്ന് ദിലീപ്; മൊഴികള്‍ ഒത്തുനോക്കി പൊലീസ്; ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളെപ്പറ്റിയും ചോദിച്ചറിഞ്ഞു

ഇന്നലെ 13 മണിക്കൂറാണ് ദിലീപിനെയും നാദിര്‍ഷയെയും ആലുവ പൊലീസ് ക്ലബില്‍ എഡിജിപി ബി.സസന്ധ്യയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത നടന്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴികള്‍ പൊലീസ് ഒത്തുനോക്കുന്നു. ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴികള്‍ക്കൊപ്പം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെയും മൊഴി പരിശോധിക്കുന്നുണ്ട്. 

ഇന്നലെ 13 മണിക്കൂറാണ് ദിലീപിനെയും നാദിര്‍ഷയെയും ആലുവ പൊലീസ് ക്ലബില്‍ എഡിജിപി ബി.സസന്ധ്യയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്. നടിയുമായി ഇപ്പോള്‍ സൗഹൃദത്തിലല്ലെന്നു ദിലീപ് സമ്മതിച്ചു. അകലാനുള്ള സാഹചര്യങ്ങള്‍ പൊലീസ് ചോദിച്ചറിഞ്ഞു എന്നാണ് അറിയാന്‍ കഴിയുന്നത്. ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളെക്കുറിച്ചും പൊലീസ് ചോദിച്ചറിഞ്ഞു. 

ദിലീപിന്റെ ഏതെങ്കിലും സിനിമയുടെ സെറ്റില്‍ സുനില്‍കുമാര്‍ വന്നിരുന്നോ, ദിലീപിന് സുനില്‍കുമാറുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് ചോദിച്ചറിഞ്ഞു.എന്നാല്‍ സുനില്‍കുമാറിനെ അറിയില്ല എന്നാണ് ദിലീപ് നല്‍കിയ മൊഴിയെന്നും വിവരങ്ങള്‍ പുറത്തുവരുന്നു.നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയും അതോടൊപ്പം തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചതായ ദിലീപിന്റെ പരാതിയും ചേര്‍ത്താണ് ാെപാലീസ് ചോദ്യം ചെയ്തത്. മൂന്നു പേരെയും ഒരുമിച്ചിരുത്തിയും വെവ്വേറെ മുറികളിലുമായും ചോദ്യം ചെയ്തു. ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടോ എന്നും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് മൊഴികള്‍ ഒത്തുനോക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT