Kerala

നടിയെ ആക്രമിക്കാന്‍ ദിലീപ് ശ്രമിക്കുമെന്ന് സിനിമാ രംഗത്തെ കൂടുതല്‍പേര്‍ക്ക് അറിയാമായിരുന്നുവെന്ന് പൊലീസ്

ദിലീപും ആക്രമിക്കപ്പെട്ട നടിയുമായി ഉണ്ടായിരുന്ന ശത്രുത സിനിമാ രംഗത്ത് സജീവ ചര്‍ച്ചയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിക്കാന്‍ ദിലീപ് ശ്രമിക്കുമെന്ന് സിനിമ രംഗത്തെ കൂടുതല്‍ പ്രമുഖര്‍ക്ക് അറിയാമായിരുന്നുവെന്ന് പൊലീസ്. ഇക്കാര്യത്തെക്കുറിച്ച് ധാരണയുണ്ടായിരുന്ന അഭിനേതാക്കളുടെ ഉള്‍പ്പെടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കി. ഇവരെ ചോദ്യം ചെയ്യും.

ദിലീപും ആക്രമിക്കപ്പെട്ട നടിയുമായി ഉണ്ടായിരുന്ന ശത്രുത സിനിമാ രംഗത്ത് സജീവ ചര്‍ച്ചയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ടതിന് ശേഷം ഇതേപ്പറ്റിയുള്ള ചര്‍ച്ചകള്‍ സിനിമ പ്രവര്‍ത്തകര്‍ അവസാനിപ്പിക്കുകയായിരുന്നു. 

ഇരുവരും തമ്മിലുളള വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കുറിച്ചുളള അറിവിനപ്പുറം, ദിലീപ് ഏതെങ്കിലും തരത്തില്‍ ഏതെങ്കിലും തരത്തില്‍ നടിയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം സിനിമയിലെ പല പ്രമുഖര്‍ക്കും അറിയാമായിരുന്നെന്ന സൂചനയാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്. ഇതനുസരിച്ച് പ്രമുഖ താരങ്ങളേയും സംവിധായകരേയും അണിയറ പ്വര്‍ത്തകരേയും ഒക്കെ പൊലീസ് ഉടനെതന്െ ചോദ്യം ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊളംബിയയെ നടുക്കി വന്‍ ഭൂചലനം; 79 മരണം; അടിയന്തരാവസ്ഥ

Today's Rashi Phalam August 11 | പ്രതീക്ഷിക്കാത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം, ധനക്ലേശത്തിന് സാധ്യത

'പരാതി നല്‍കിയത് വെള്ളരി പ്രാവുകള്‍, കൊടും ഭീകരന്‍ ടിജി മോഹന്‍ദാസിന് ജാമ്യം'; കുറിപ്പുമായി കെ സുരേന്ദ്രന്‍

രാഹുലിനൊപ്പമുള്ള യുവതിയും കുഞ്ഞും ആരാണ്?; അറിയാന്‍ താത്പര്യമുണ്ടെന്ന് കേന്ദ്രമന്ത്രി

ജെന്‍സിയെ പഠിക്കാന്‍ സംഘപരിവാര്‍; ബിജെപി ഉള്‍പ്പെടെ 32 സംഘടനകളുടെ യോഗം 19 മുതല്‍