Kerala

നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്തു

നടി ആക്രമിക്കപ്പെടുമെന്ന കാര്യം നേരത്തെ അറിയാമായിരുന്നോ എന്നായിരുന്നു പ്രത്യേക അന്വഷണസംഘം പ്രധാനമായും ആരാഞ്ഞത്. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളും അന്വഷേണസംഘം ആരാഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്തു ആലുവ പൊലീസ് ക്ലബില്‍ വെച്ചായിരുന്നു പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. നടി ആക്രമിക്കപ്പെടുമെന്ന കാര്യം നേരത്തെ അറിയാമായിരുന്നോ എന്നായിരുന്നു പ്രത്യേക അന്വഷണസംഘം പ്രധാനമായും ആരാഞ്ഞത്. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളും അന്വഷേണസംഘം ആരാഞ്ഞു. എന്നാല്‍ നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സിദ്ദിഖിന്റെ മൊഴി.താരനിശയുമായി ബന്ധപ്പെട്ട് നടിയും ദിലീപുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അന്വേഷണസംഘം ചോദിച്ചറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ദി്‌ലീപിനെ പിടിച്ച് മാറ്റിയത് താനാണെന്ന് സിദ്ദിഖ് അന്വേഷണസംഘത്തിനെ അറിയിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് തുടക്കം മുതലെ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടിയുരന്നു സിദ്ദിഖിന്റെത്. ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യുന്ന വേളയില്‍ സിദ്ദീഖ് ആലുവ പൊലീസ് ക്ലബില്‍ എത്തിയിരുന്നു.കുറ്റം തെളിയുന്നതിന് മുന്‍പ് ഒരാളെ കുറ്റവാളിയായി മുദ്രകുത്തരുതെന്നായിരുന്നു സിദ്ദിഖിന്റെ അഭിപ്രായം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്