Kerala

നടിയെ ആക്രമിച്ച കേസ് : അഭിഭാഷകരുടെ വിടുതല്‍ ഹര്‍ജി തള്ളി

അഭിഭാഷകരായ പ്രതീഷ് ചാക്കോയും രാജു ജോസഫും നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതികളായ അഭിഭാഷകരായ പ്രതീഷ് ചാക്കോയും രാജു ജോസഫും നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കേസില്‍ പതിനൊന്നും പന്ത്രണ്ടും പ്രതികളാണ് പ്രതീഷ് ചാക്കോയും രാജു ജോസഫും. 

പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇരുവരും ഹര്‍ജി നല്‍കിയത്. എന്നാല്‍ കേസില്‍ നിന്നും ഒഴിവാക്കാനാകില്ലെന്ന് വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ട് വിചാരണ കോടതി ഉത്തരവിട്ടു. കേസില്‍ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം.

വിചാരണ വേഗത്തിലാക്കാന്‍ തയ്യാറാണെന്ന് കോടതി വ്യക്തമാക്കി. പ്രതിഭാഗം ഇതിനോട് സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാൻ അത്രയും ആത്മാർഥമായി ആ​ഗ്രഹിച്ചിരുന്നു, വിഷമമുണ്ട്; രാഷ്ട്രീയപരമായ സമ്മർദം കാരണമായിരിക്കും അവർ സഹായിക്കാതിരുന്നത്'

സസ്‌പെന്‍സ് ഒളിപ്പിച്ച് തൃശൂര്‍

ഹീമോഗ്ലോബിൻ കുറവ്; അയൺ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം

കേന്ദ്ര സർക്കാർ സ്ഥാപനമായ റൈറ്റ്സിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവുകൾ, വർഷം 16 ലക്ഷം രൂപ ശമ്പളം, ഏപ്രിൽ 27 വരെ അപേക്ഷിക്കാം

'ഐപിഎല്‍ സൂപ്പര്‍, പിഎസ്എല്‍ വിരമിച്ചവരുടെ ലീഗ്; താരങ്ങള്‍ക്ക് മുന്നില്‍ പാക് ബോര്‍ഡ് ഓച്ഛാനിച്ച് നിൽക്കുന്നു'

SCROLL FOR NEXT