Kerala

നടിയെ ആക്രമിച്ച കേസ്; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ സുനി

സുനിയേയും, കേസിലെ മറ്റ് പ്രതികളേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടര്‍ച്ചയായി രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും അന്വേഷണ സംഘത്തോട് സഹകരിക്കാതെ സുനി. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലിലും സുനി മറുപടി നല്‍കുന്നില്ല എന്നാണ് സൂചന. 

എന്നാല്‍ ജയിലില്‍ നിന്നും ദിലീപിനായി എഴുതിയതായി പറയുന്ന കത്തിലെ കാര്യങ്ങള്‍ സുനി ആവര്‍ത്തിക്കുന്നുണ്ട്. സുനിയേയും, കേസിലെ മറ്റ് പ്രതികളേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സുനിയുടെ കസ്റ്റഡി കാലാവധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഇന്ന് കോടതിയെ സമീപിക്കും. സുനിയെ പൊലീസ് ക്രൂരമായി പീഡിപ്പിക്കുകയാണെന്നും, അതിനാല്‍ കസ്റ്റഡി റദ്ദാക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ ആവശ്യം. കാക്കനാട് കുന്നുംപുറം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയായിരിക്കും പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിക്കുക.

പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന സുനിയുടെ ആരോപണവും അന്വേഷണ സംഘം തള്ളി. മര്‍ദ്ദിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനായി ചോദ്യം ചെയ്യലിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും.  പൊലീസ് കസ്റ്റഡി ഒഴിവാക്കാനുള്ള ശ്രമമാണ് ഇതിലൂടെ സുനി നടത്തുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ജയിലില്‍ വെച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന കേസിലാണ് സുനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്ന് കഴിഞ്ഞ ദിവസം സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

സംഭവം നടന്ന ദിവസം രാത്രിയില്‍ നടി താമസിച്ച സംവിധായകന്‍ ലാലിന്റെ വീട്ടില്‍ വെച്ച് അവരെ സന്ദര്‍ശിച്ച സംവിധായകന്‍ ആന്റോ ജോസഫിന്റെ മൊഴി അന്വേഷണ സംഘം ഇന്നലെ എടുത്തിരുന്നു. താരങ്ങള്‍ പങ്കെടുത്ത വിവിധ സ്റ്റേജ് ഷോകളെ കുറിച്ച് വിവരം ലഭിക്കുന്നതിനായി സംഘാടകനായ കെ.എസ്.പ്രസാദിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു