Kerala

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനി,....;പ്രതികളെയെല്ലാം യുവനടി തിരിച്ചറിഞ്ഞു

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ തട്ടിക്കൊണ്ടു പോയ മുഴുവന്‍ പ്രതികളെയും ഇരയായ യുവനടി തിരിച്ചറിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ തട്ടിക്കൊണ്ടു പോയ മുഴുവന്‍ പ്രതികളെയും ഇരയായ യുവനടി ഇന്നലെ തിരിച്ചറിഞ്ഞു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച വാഹനവും കോടതി പരിസരത്തുവച്ചു കേസിലെ മുഖ്യസാക്ഷിയായ നടി തിരിച്ചറിഞ്ഞു. പ്രോസിക്യൂഷന്‍ വിസ്താരം ഇന്നലെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

ഇരയുടെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ അടച്ചിട്ട കോടതി മുറിയിലാണു വനിതാ ജഡ്ജി ഹണി എം.വര്‍ഗീസ് സാക്ഷി വിസ്താരം നടത്തുന്നത്. പ്രതികള്‍ ക്യാമറയില്‍ പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ നടിയുടെ സാന്നിധ്യത്തില്‍ ഇന്നലെ പരിശോധിച്ചില്ല. ഏപ്രില്‍ 7 വരെയാണ് ആദ്യഘട്ട വിചാരണയ്ക്കായി 136 സാക്ഷികള്‍ക്കു സമന്‍സ് അയച്ചിരിക്കുന്നത്. നടന്‍ ദിലീപ്, മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, പ്രദീപ്, സനല്‍കുമാര്‍, മണികണ്ഠന്‍, വിജീഷ്, സലീം, ചാര്‍ലി തോമസ്, വിഷ്ണു എന്നിവരാണു വിചാരണ നേരിടുന്ന പ്രതികള്‍.

ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 2 അഭിഭാഷകരെ കുറ്റപത്രത്തില്‍നിന്നു പിന്നീട് ഒഴിവാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ ഹാജരായി. പ്രതിഭാഗത്തിനു വേണ്ടി 26 അഭിഭാഷകര്‍ ഹാജരായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT